Advertisement

തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധി: വിശദീകരണവുമായി ജില്ലാ ഭരണകൂടം

April 21, 2023
Google News 2 minutes Read
Thrissur Pooram Vedikettu

തൃശൂർ പൂരം വെടിക്കെട്ടിനുള്ള മാഗസിന്റെ അടുത്ത് ഷെഡുകൾ സ്ഥാപിക്കരുതെന്ന് നിർദേശം നൽകിയത് പെസോ അധികൃതരാണെന്ന് ജില്ലാ ഭരണകൂടം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ നിർദേശം നൽകിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാൽ, മാഗസിൻറെ പതിമൂന്ന് മീറ്റർ അകലെ പാക്കിംഗ്, ലോഡിംഗ്, അൺലോഡിംഗ് എന്നിവയ്ക്ക് ഷെഡ്ഡ് സ്ഥാപിക്കാൻ സാധിക്കും. കൂടാതെ, 45 മീറ്റർ അകലെ തൊഴിലാളികൾക്ക് വേണ്ട ഷെഡ്ഡ് സ്ഥാപിക്കുന്നതിൽ വിലക്കില്ല എന്നും അവർ വ്യക്തമാക്കി. ദേവസ്വം ഭാരവാഹികളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പെസോ ഷേഡുകളുമായി ബന്ധപ്പെട്ട നിർദേശം മുന്നോട്ടുവച്ചത്. തഹസിൽദാർ നൽകിയ നോട്ടീസിൽ ഈ നിശ്ചിത ദൂരപരിധി പാലിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത് എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. District administration explains Thrissur Pooram fireworks crisis

പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) നിർദേശപ്രകാരം ജില്ലാ ഭരണകൂടമാണ് ഷെഡ് പൊളിക്കാൻ ദേവസ്വങ്ങൾക്ക് കത്ത് നൽകിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഷെഡ് പൊളിക്കാൻ നിർദേശിക്കുന്നതെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ വർഷങ്ങളായി തന്നെ മാഗസീനോട് ചേർന്ന് താൽക്കാലിക ഷെഡും നിർമ്മിക്കിറുണ്ടെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. വെടികെട്ട് തൊഴിലാളികളുടെ വസ്ത്രങ്ങൾ, കുടിവെള്ളം, തൊഴിൽ ഉപകരണങ്ങൾ, വെടിക്കെട്ടിൻറെ കടലാസ് കുംഭങ്ങൾ, ഇവ മണ്ണിൽ ഉറപ്പിക്കാനുള്ള കുറ്റികൾ, കെട്ടാനുള്ള കയർ ഉൾപ്പടെയുള്ളവ സൂക്ഷിക്കുന്നത് ഈ ഷെഡിലാണ്.

Read Also: തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാക്കി പെസോയും ജില്ലാ ഭരണകൂടവും

മാഗസീനിൽ വെടിക്കെട്ട് സമയത്ത് മാത്രമേ കരിമരുന്ന് എത്തിക്കുകയുള്ളൂ എന്നിരിക്കെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നത് മനപ്പൂർവം പ്രതിസന്ധിയുണ്ടാക്കാനാണെന്ന ആക്ഷേപമാണ് ദേവസ്വങ്ങൾക്കുള്ളത്. അതേസമയം ഷെഡ് പൊളിച്ച് നീക്കി വെടിക്കെട്ട് നടത്താനാവില്ലെന്ന് കാണിച്ച് ദേവസ്വങ്ങൾ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ മാസം 30നാണ് തൃശ്ശൂർ പൂരം. 28നാണ് സാമ്പിൾ വെടിക്കെട്ട്. മെയ് ഒന്നിന് പുലർച്ചെയാണ് പൂരം പ്രധാന വെടിക്കെട്ട്.

Story Highlights: District administration explains Thrissur Pooram fireworks crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here