ഐപിഎൽ 2023: പ്ലേഓഫിന്റെയും ഫൈനലിന്റെയും വേദികൾ പ്രഖ്യാപിച്ച് ബിസിസിഐ

ഈ സീസൺ ഐപിഎല്ലിന്റെ പ്ലേഓഫ് ഘട്ടത്തിന്റെയും ഫൈനലിന്റെയും വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. മെയ് 23 മുതൽ മെയ് 28 വരെയാണ് ഐപിഎല്ലിന്റെ അവസാന ഘട്ട മത്സരങ്ങൾ നടക്കുക. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയവും ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയവുമാണ് അവസാന ഘട്ട മത്സരങ്ങൾക്ക് വേദിയാകുക. IPL 2023: BCCI announces venue for playoffs and finals
മെയ് 23ന് നടക്കുന്ന ആദ്യ ക്വാളിഫയർ മത്സരം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. മെയ് 24ന് നടക്കാനിരിക്കുന്ന എലിമിനേറ്റർ മത്സരം നടക്കുന്നതും ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം സ്റ്റേഡിയമായ ചിദംബരം സ്റ്റേഡിയത്തിൽ തന്നെയാണ്.
Read Also: ട്വിറ്ററിൽ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു; വൈറലായി സച്ചിൻ തെൻഡുൽക്കറിന്റെ പ്രതികരണം
ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ബാക്കിയുള്ള മത്സരങ്ങൾ നടക്കുക. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം മൈതാനമായ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ മെയ് 26 നാണ് രണ്ടാം ക്വാളിഫയർ മത്സരം നടക്കുന്നത്. മെയ് 28നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനൽ.
Story Highlights: IPL 2023: BCCI announces venue for playoffs and finals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here