ഹൈദരാബാദിനെ വീഴ്ത്തി ജഡ്ഡു; ചെന്നൈക്ക് 135 വിജയലക്ഷ്യം

ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 135 വിജയലക്ഷ്യം. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ ധോണി ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചു. 20 ഓവറുകളിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റണ്ണുകൾ എടുക്കുവാൻ ഹൈദരാബാദിന് സാധിച്ചുള്ളൂ. 26 പന്തിൽ നിന്ന് 34 റണ്ണുകൾ എടുത്ത ഓപണർ അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. ഹൈടെരബാദിന്റെ ബാറ്റിംഗ് നിര നിറം മങ്ങിയ മത്സരത്തിൽ നേട്ടം കൊയ്തത് ചെന്നൈ ബോളർമാരായിരുന്നു. നാലോവറിൽ 22 റണ്ണുകൾ മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ എടുത്ത രവീന്ദ്ര ജഡേജയാണ് ഹൈദരാബാദിന്റെ അടിവേരിളക്കിയത്. SRH set 135 target for CSK IPL 2023
മികച്ച തുടക്കമായിരുന്നു ഹൈദരാബാദിന് ഉണ്ടായിരുന്നത്. ആദ്യ നാലോവറിൽ 35 റൺസ് എടുത്ത ടീമിന് തൊട്ടടുത്ത ഓവറിൽ ഓപണർ ഹാരി ബ്രൂക്കിനെ നഷ്ടപ്പെട്ടു. അവിടെ നിന്ന് മത്സരം ഹൈദരാബാദിന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു തുടങ്ങി. അഭിഷേക് ശർമയ്ക്ക് കൂട്ടായി തൃപതിയെത്തിയപ്പോൾ (21 പന്തിൽ 21 റൺസ്) ഇന്നിങ്സിന് വേഗം ഉണ്ടാകുമെന്ന് കരുതിയെങ്കിലും രവീന്ദ്ര ജഡേജ ഇരു വിക്കറ്റുകളും എടുത്തത് സൺ റൈസേഴ്സിന് തിരിച്ചടിയായി. പുറകേയെത്തിയ ക്യാപ്റ്റൻ മാക്രം (12 പന്തിൽ 12) തീക്ഷ്ണയുടെ പന്തിലും മായങ്ക് അഗർവാൾ (4 പന്തിൽ 2) ജഡേജയുടെയും പന്തിൽ പുറത്തായി. പുറകെയെത്തിയ ക്‌ളാസനും ജൻസനുമാണ് ഹൈദരബാദ് ഇന്നിംഗ്സ് നൂറു കടത്തിയത്.
അവസാന ഓവറുകളിൽ തകർത്തടിച്ച് റൺ നിരക്ക് ഉയർത്തും എന്ന് കരുതിയ ക്‌ളാസൻ മതീഷ പതിരാണയുടെ പന്തിൽ പുറത്തായി. അവസാനമിറങ്ങിയ വാഷിംഗ്ടൺ സുന്ദർ ധോണിയുടെ മുന്നിൽ അവസാന പന്തിൽ റൺ ഔട്ടിൽ കുടുങ്ങിയതോടെ ഹൈദരാബാദിന്റെ ഇന്നിങ്സിന് അവസാനമായി.
Story Highlights: SRH set 135 target for CSK IPL 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here