നഴ്സിങ് വിദ്യാർത്ഥികളെ പരിശീലനത്തിന് അയക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് സൂപ്രണ്ട് പിടിയിൽ

തമിഴ്നാട് വെല്ലൂരിൽ നഴ്സിങ് വിദ്യാർത്ഥികളെ പരിശീലനത്തിന് അയക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് സൂപ്രണ്ട് പിടിയിലായി. വിജിലൻസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ സൂപ്രണ്ടായ കൃഷ്ണമൂർത്തിയാണ് പിടിയിലായത്. സ്വകാര്യ നഴ്സിങ് സ്ഥാപനം നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ( Health supervisor arrested for demanding bribe in Vellore ).
എല്ലാ നഴ്സിങ് സ്ഥാപനങ്ങളിലും മൂന്നു മാസം ആശുപത്രികളിലെ പരിശീലനം നിർബന്ധമാണ്. ഇതിന് അനുമതി നൽകേണ്ടത് ജില്ലാ ഹെൽത്ത് സൂപ്രണ്ടാണ്. ഈ അനുമതി നൽകാനായാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. വെല്ലൂരിൽ പ്രവർത്തിയ്ക്കുന്ന ബിപിആർ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ ശരണ്യയാണ് ഇതുസംബന്ധിച്ച് വിജിലൻസിന് പരാതി നൽകിയത്. വിജിലൻസ് നോട്ടുകൾ മാർക്ക് ചെയ്ത് ശരണ്യയ്ക്ക് നൽകി.
നഴ്സിങ് സ്ഥാപനത്തിലെത്തിയ കൃഷ്ണമൂർത്തി പണം ആവശ്യപ്പെടുകയായിരുന്നു. നഴ്സിങ് സ്ഥാപനത്തിലുണ്ടായിരുന്നന വിജിലൻസ് സംഘം ഇയാളെ കയ്യോടെ പിടികൂടി. കൈക്കൂലിയായി നൽകിയ പണവും പിടിച്ചെടുത്തു. ഇയാളുടെ സ്വത്തുവകകളും ബാങ്ക് വിവരങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസ് പരിശോധിച്ചു വരികയാണ്.
Story Highlights: Health supervisor arrested for demanding bribe in Vellore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here