Advertisement

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിസ്ഥാനത്ത് മുസ്ലീം പേര് വന്നത് ദുഃഖകരമെന്ന് പാളയം ഇമാം

April 22, 2023
Google News 2 minutes Read
Palayam imam eid ul fitr message

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. എലത്തൂരില്‍ തീവയ്പ്പ് നടത്തിയത് ഒരു മുസ്ലീം പേരുകാരനാണെന്നത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മതവും ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നില്ല. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു സമീപനവും ഇസ്ലാമില്‍ ഇല്ലെന്നും പാളയത്തെ ഈദ് ഗാഹില്‍ ഇമാം പറഞ്ഞു. (Palayam imam eid ul fitr message)

എല്ലാ ജീവജാലങ്ങളോടുമുള്ള സഹാനുഭൂതിയാണ് മതമെന്ന് ഇമാം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. എല്ലാ മതങ്ങളുടെയും കാതല്‍ സഹാനുഭൂതിയാണ്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സമാധാനമാണ്. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കാനാണ് ക്രിസ്ത്യന്‍ മതം പഠിപ്പിക്കുന്നത്. ഓം ശാന്തി ഓം എന്ന് ഹൈന്ദവ മതം പഠിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഇസ്ലാം സമാധാനത്തിന്റെ മതം, തീവ്രവാദത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പരാജയപ്പെടുത്തണം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

എന്‍സിആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് ചില പാഠഭാഗങ്ങള്‍ നീക്കിയതിനെ പാളയം ഇമാം വിമര്‍ശിച്ചു. ചരിത്രം വെട്ടി മാറ്റാനുള്ള ശ്രമങ്ങള്‍ ശരിയാണോ എന്ന് അധികാരികള്‍ ആലോചിക്കണം. മുഗളന്മമാരുടെ ചരിത്രവും ഗൗരവമായി പഠിക്കാനുള്ളതാണ്. അനീതിയും ന്യായീകരണവും ഇല്ലാത്ത തീരുമാനമാണത്. വൈവിധ്യമുള്ള ചരിത്രത്തെ ഏക ശിലാത്മകമാക്കാനാണ് ചിലയാളുകള്‍ ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം പാഠഭാഗങ്ങളില്‍ നിന്ന് നീക്കിയത് അംഗീകരിക്കാന്‍ കഴിയില്ല. അത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Palayam imam eid ul fitr message

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here