Advertisement

ഭീകരാക്രമണം: ഈദ് ആഘോഷങ്ങൾ ഒഴിവാക്കി പൂഞ്ചിലെ ഗ്രാമീണർ

April 22, 2023
Google News 2 minutes Read
Poonch villagers to skip Eid celebrations

രാജ്യം ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ, ഈദ് ആഘോഷങ്ങൾ ഒഴിവാക്കി ജമ്മു കശ്മീരിലെ ഒരു ഗ്രാമം. പൂഞ്ചിലെ സംഗിയോട്ട് ഗ്രാമനിവാസികളാണ് ആഘോഷങ്ങൾ റദ്ദാക്കിയത്. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായാണ് ഈദ് ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. (Poonch villagers to skip Eid celebrations)

‘രാജ്യത്തിൻ്റെ അഞ്ച് ധീര സൈനികർ നമുക്ക് വേണ്ടിയാണ് വീരമൃത്യു വരിച്ചത്. ഈ നിർഭാഗ്യകരമായ അവസരത്തിൽ എന്ത് ഇഫ്താർ?’ സംഗിയോട് പഞ്ചായത്ത് സർപഞ്ച് മുഖ്തിയാസ് ഖാൻ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം സാഗിയോട്ടിൽ നടക്കാനിരുന്ന ഇഫ്താർ സമ്മേളനത്തിനായുള്ള പഴങ്ങളും മറ്റും കയറ്റിക്കൊണ്ടുപോയതായിരുന്നു ആർമി ട്രക്ക്. ബാലാക്കോട്ടിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രീയ റൈഫിൾസിന്റെ ബസൂനി ആസ്ഥാനത്ത് നിന്നാണ് ട്രക്ക് പുറപ്പെട്ടത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിനായി വ്യാപക തെരച്ചിലാണ് ആരംഭിച്ചിട്ടുള്ളത്. എം.ഐ ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, നായ്ക്കൾ എന്നിവ ഉപയോഗിച്ചാണ് തെരച്ചിൽ നടക്കുന്നത്.

കസ്റ്റഡിയിലടുത്തവരെ വിവിധ തലത്തിൽ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ടെന്ന് ​ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക ഘട്ടത്തിൽ തീവ്രവാദ സംഘത്തെ തിരിച്ചറിയാനുള്ള നടപടിയായാണ് ചോദ്യം ചെയ്യൽ. ഒരു വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തനം സജീവമാക്കിയ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

Story Highlights: Poonch villagers to skip Eid celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here