വൈദ്യുതി പുനസ്ഥാപിക്കാനായില്ല; തലയോലപ്പറമ്പിൽ കെഎസ്ഇബി ജീവനക്കാരെ തടഞ്ഞുവച്ച് നാട്ടുകാർ

കോട്ടയം തലയോലപ്പറമ്പിൽ കെഎസ്ഇബി ജീവനക്കാരെ തടഞ്ഞുവച്ച് നാട്ടുകാരുടെ പ്രതിഷേധം. വൈദ്യുതി ബന്ധം ഏറെ നേരമായിട്ടും പുനസ്ഥാപിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ സംഘടിച്ച് കെഎസ്ഇബി ജീവനക്കാരെ തടഞ്ഞത്.
പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുകയാണ്. വൈദ്യുതി എത്താതെ പിന്മാറില്ലെന്ന നിലപാടിലാണ് നാട്ടുകാർ. നാളെ മാത്രമേ വൈദ്യുതി പുന:സ്ഥാപിക്കാൻ കഴിയൂ എന്നാണ് കെഎസ്ഇബി അധികൃതർ അറിയിക്കുന്നത്. ]
Read Also: വീട്ടില്‍ ആകെയുള്ളത് രണ്ട് ലൈറ്റും ഒരു ഫാനും മാത്രം; കെഎസ്ഇബി നല്‍കിയത് 17000 രൂപയുടെ ബില്ല്!
ഇന്നലെ രാത്രി 8 മണിയോടെ പോയ കറണ്ടാണ് ഇതുവരെ പുനസ്ഥാപിക്കാനാവാത്തത്. നാളെ ഉച്ചയോടു കൂടി മാത്രമേ ട്രാൻസ്ഫോർമർ നന്നാക്കി വൈദ്യുതി പുനസ്ഥാപിക്കാനാവൂ. അറ്റകുറ്റപ്പണിയിലെ അനാസ്ഥ ഇനിയും ക്ഷമിക്കാനാവില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Story Highlights: Power could not be restored Protest against KSEB employees kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here