അതിരപ്പിള്ളിയിൽ വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

അതിരപ്പിള്ളിയിൽ വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മറ്റൊരു വിദ്യാർത്ഥിയെ കാണാതായി. ( athirappally student drowned )
അഴീക്കോട് ലൈറ്റ് ഹൗസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്ത് കല്ലുങ്കൽ ഷക്കീറിന്റെയും മകൻ ആദിൽഷ (14) ആണ് മരിച്ചത്. സീതി സാഹിബ്ബ് സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. അയൽവാസിയായ തെങ്ങാകൂട്ടിൽ വീട്ടിൽ ഇർഫാൻ അലി (15) യെയാണ് പുഴയിൽ കാണാതായത്.
ഉച്ചക്ക് 2.30 മണിയോടെയാണ് അഞ്ചംഗ സംഘം കാറിൽ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചത്. അതിരപ്പിള്ളി ചിക്ലായി പുഴയിൽ കുളിക്കാനിറങ്ങിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു.
Story Highlights: athirappally student drowned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here