പെസോയുടെ നിർദേശങ്ങൾ പാലിക്കണം; ദേവസ്വങ്ങൾക്ക് വിഷയം ബോധ്യപ്പെട്ടു; ജില്ലാ കലക്ടർ കൃഷ്ണ തേജ 24നോട്

മാഗസിന് സമീപത്തെ ഷെഡ് ദൂരപരിധി നിശ്ചയിച്ചത് പെസോയാണെന്ന് തൃശൂർ ജില്ലാ കലക്ടർ കൃഷ്ണ തേജ. മാഗസീനിൽ നിന്ന് 13 മീറ്റർ എന്ന അകലപരിധി നിയമമാണ് എന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. വിഷയം രണ്ടു ദേവസ്വങ്ങളെയും അറിയിച്ചെന്നും അവർക്ക് കാര്യം മനസിലായെന്നും കൃഷ്ണ തേജ വ്യക്തമാക്കി. സുരക്ഷാ കണക്കിലെടുത്താണ് പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിർദേശം നൽകിയത്. ആ നിർദേശങ്ങൾ പാലിക്കപ്പെടേണ്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Thrissur District Collector Krishna Teja on Pooram fireworks crisis
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ദേവസ്വങ്ങളുമായി പൂർണമായും സഹകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഇത്തവണ കൂടുതൽ ആളുകൾ പൂരം കാണാൻ എത്തുമെന്നും അവർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് നിയന്ത്ര വിധേയമാകുന്നതിന് സ്പെഷ്യൽ ക്രൗഡ് മാനേജ്മെൻ്റ് പ്ലാൻ പൊലീസ് നടപ്പിലാക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് വ്യക്തമാക്കി.
തൃശൂർ പൂരം വെടിക്കെട്ടിനുള്ള മാഗസിന്റെ അടുത്ത് ഷെഡുകൾ സ്ഥാപിക്കരുതെന്ന് നിർദേശം നൽകിയത് പെസോ അധികൃതരാണെന്ന് ജില്ലാ ഭരണകൂടം ഇന്നലെ അറിയിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ നിർദേശം നൽകിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാൽ, മാഗസിൻറെ പതിമൂന്ന് മീറ്റർ അകലെ പാക്കിംഗ്, ലോഡിംഗ്, അൺലോഡിംഗ് എന്നിവയ്ക്ക് ഷെഡ്ഡ് സ്ഥാപിക്കാൻ സാധിക്കും.
Read Also: തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധി: വിശദീകരണവുമായി ജില്ലാ ഭരണകൂടം
കൂടാതെ, 45 മീറ്റർ അകലെ തൊഴിലാളികൾക്ക് വേണ്ട ഷെഡ്ഡ് സ്ഥാപിക്കുന്നതിൽ വിലക്കില്ല എന്നും അവർ വ്യക്തമാക്കി. ദേവസ്വം ഭാരവാഹികളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പെസോ ഷേഡുകളുമായി ബന്ധപ്പെട്ട നിർദേശം മുന്നോട്ടുവച്ചത്. തഹസിൽദാർ നൽകിയ നോട്ടീസിൽ ഈ നിശ്ചിത ദൂരപരിധി പാലിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത് എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Story Highlights: Thrissur District Collector Krishna Teja on Pooram fireworks crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here