Advertisement

വന്ദേ ഭാരത് കെ റെയിലിന് പകരമാകില്ല, സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ല; പി.എ മുഹമ്മദ് റിയാസ്

April 23, 2023
3 minutes Read
Vande Bharat Express will not replace K Rail PA Mohammed Riyas

വന്ദേ ഭാരത് കെ റെയിലിന് പകരമാകില്ലെന്നും സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേന്ദ്രം കേരളത്തിലെ റെയിൽവേയോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്. വന്ദേ ഭാരത് ട്രെയിൻ കേരളത്തിന് ലഭിക്കുന്നത് ഔദാര്യമല്ല, അവകാശമാണ്. വന്ദേ ഭാരത് കെ റെയിലിന് പകരമാണെന്നാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. കെ റെയിൽ കേരളത്തിന് അനിവാര്യമായ പദ്ധതിയാണ്. കെ റെയിൽ വന്നാൽ പെട്ടന്ന് ലക്ഷ്യസ്ഥാനത്ത് എത്താം. ( Vande Bharat Express will not replace K Rail PA Mohammed Riyas ).

തൊഴിലില്ലായ്മ നിരക്ക് സർവകാലാ റെക്കോഡിൽ എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി ആകെ ഒരു തവണ മാത്രമാണ് വാർത്താ സമ്മേളനം നടത്തിയിട്ടുള്ളത്. കേരളത്തിന് വാഗ്ദാനം ചെയ്ത കോച്ച് ഫാക്ടറി എവിടെ?, കേരളത്തിന് ഒരു റെയിൽവേ സോൺ എവിടെ? തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

Read Also: 467 കോടിയുടെ കിരീടം; തൊടാൻ അവകാശമുള്ളത് ലോകത്ത് മൂന്ന് പേർക്ക് മാത്രം; ചാൾസ് രാജാവ് ധരിക്കുന്ന കിരീടത്തിന് പ്രത്യേകതകൾ ഏറെ

കോൺഗ്രസ്സ് നേതാക്കൾ രാത്രി ഗുഡ് നൈറ്റ് പറയുന്നത് യുഡിഎഫിൽ ആണെങ്കിൽ ഗുഡ് മോണിങ് പറയുന്നത് ബിജെപിയിൽ എത്തിയതിന് ശേഷമാണ്. യുഡിഎഫിലുള്ള മതനിരപേക്ഷ മനസ്സുകൾക്ക് തങ്ങളുടെ രണ്ട് വാതിലുകൾ തുറന്ന് ഇട്ടിരിക്കുകയാണ്. ചിതറിക്കിടക്കുന്ന മതനിരപേക്ഷ ശക്തികളെ ഒരു കുടക്കീഴിൽ അണിനിരത്തണമെന്നും യുഡിഎഫിനെ വിശ്വസിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസ് മുൻകൂട്ടി തീരുമാനിച്ച ചോദ്യങ്ങൾക്കാണ് പ്രധാനമന്ത്രി മറുപടി നൽകുന്നതെന്നും ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പ്രതികരിച്ചു. പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കുന്നതിനെ രാജ്യ വിരുദ്ധമാക്കുകയാണ് ബിജെപി. ചോദ്യം ചോദിക്കുന്നയാൽ കൽത്തുറുങ്കിൽ അടക്കപ്പെടുമെന്നും എം.വി ​ഗോവിന്ദൻ വ്യക്തമാക്കി.

നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ലെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ നിലയ്ക്കാത്ത ചോദ്യങ്ങൾ ഉയരുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ചോദ്യങ്ങൾ ഉന്നയിക്കാനുള്ള വേദിയായ പാർലമെൻ്റിനെ മോദി ഇല്ലാതാക്കി. ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ഉന്നയിക്കുന്നത് സുപ്രീം കോടതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Vande Bharat Express will not replace K Rail PA Mohammed Riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top