കരള്‍മാറ്റ ശസ്‍ത്രക്രിയയ്ക്ക് ശേഷം തിരിച്ചുവരവുമായി ബാല; വിഡിയോ പങ്കുവെച്ച് ഭാര്യ

കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചു വരികയാണ് നടൻ ബാല. ശസ്‍ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നു എന്ന സൂചനകളുമായി ഭാര്യ എലിസബത്ത് ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്. എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലാണ് ബാലയുമൊന്നിച്ചുള്ള വിഡിയോ പങ്കുവച്ചത്.(Actor Bala eid post with wife Elizabeth-video)
ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു.
മാര്‍ച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു ബാല. പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു.
Story Highlights: Actor Bala eid post with wife Elizabeth-video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here