‘കാലമേ ലോകമേ…’ചാള്‍സ് എന്റര്‍പ്രൈസസിലെ പുതിയ ഗാനം പുറത്തിറങ്ങി

സോഷ്യല്‍ മിഡിയ ഏറ്റെടുത്ത ആദ്യ രണ്ട് ഗാനങ്ങള്‍ക്ക് ശേഷം ചാള്‍സ് എന്റര്‍പ്രൈസസിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ജോയ് മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ബാലു വര്‍ഗീസ്, ഭാനു പ്രിയ, കലൈയരസന്‍, മൃദുല തുടങ്ങിയ താരങ്ങളാണ് ഈ ഗാന രംഗത്തുള്ളത്. കാലമേ ലോകമേ.. എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. സംഗീതം സുബ്രഹ്മണ്യന്‍ കെ വി യും നിര്‍വ്വഹിച്ചിരിക്കുന്നു. അശോക് പൊന്നപ്പനാണ് ഗാനം പ്രോഗ്രാം ചെയ്ത് ഒരുക്കിയിരിക്കുന്നത്. അശോക് പൊന്നപ്പനും ആശ പൊന്നപ്പനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.(Charles Enterprises movie new song released)
നേരത്തെ ചാള്‍സ് എന്റര്‍പ്രൈസസിന്റെതായി പുറത്തു വന്ന ഗാനങ്ങളും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഉര്‍വ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പാ.രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാള സിനിമയില്‍ അഭിനേതാവായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ സിനിമ എന്നത് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ വീഡിയോകളില്‍ നിന്ന് വ്യക്തമായിരുന്നു.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കും കലൈയരസനും പുറമേ ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം മനു ജഗദ്, സംഗീതം സുബ്രഹ്മണ്യന്‍ കെ വി ഗാനരചന അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യന്‍ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം അശോക് പൊന്നപ്പന്‍ എഡിറ്റിംഗ് അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍ മേക്കപ്പ് സുരേഷ്, പി ആര്‍ ഒ വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സ് മെയ് മാസത്തില്‍ തിയേറ്ററുകളില്‍ എത്തിക്കും.
Story Highlights: Charles Enterprises movie new song released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here