Advertisement

ഗ്രാമവികസനത്തിനായി ഖജനാവ് തുറന്നത് ബിജെപി സർക്കാർ; പ്രധാനമന്ത്രി

April 24, 2023
3 minutes Read
Governments After Independence Destroyed Panchayat Raj System__ PM Modi

ഇന്ത്യയിലെ മുൻ ഭരണകൂടങ്ങൾ ഗ്രാമങ്ങളോട് ചെയ്ത അനീതി ബിജെപി സർക്കാർ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ബിജെപി സർക്കാർ അധികാരത്തിലെത്തേണ്ടി വന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശിലെ രേവയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ന് ഇന്ത്യയിലെ പഞ്ചായത്തുകൾ ഗ്രാമങ്ങളുടെ വികസനത്തിന്റെ ജീവവായുവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.(Governments After Independence Destroyed Panchayat Raj System: PM Modi)

2014ന് മുമ്പ് വരെ രാജ്യത്താകെ 6000 പഞ്ചായത്ത് കെട്ടിടങ്ങൾ മാത്രമാണ് നിർമ്മിച്ചത്. എന്നാൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ ബിജെപിയുടെ ഭരണത്തിന് കീഴിൽ 30,000ത്തിൽ അധികം പുതിയ പഞ്ചായത്ത് കെട്ടിടങ്ങൾ ഉയർന്നു. ഗ്രാമങ്ങളിലെ ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനാണ് മുൻ കാലങ്ങളിൽ പല രാഷ്‌ട്രീയ പാർട്ടികളും ശ്രമിച്ചിരുന്നതെന്നും ഗ്രാമങ്ങളുടെ വികസനത്തിനായി ഖജനാവ് ഉപയോഗിച്ചത് ബിജെപി സർക്കാർ ആണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: 467 കോടിയുടെ കിരീടം; തൊടാൻ അവകാശമുള്ളത് ലോകത്ത് മൂന്ന് പേർക്ക് മാത്രം; ചാൾസ് രാജാവ് ധരിക്കുന്ന കിരീടത്തിന് പ്രത്യേകതകൾ ഏറെ

രാജ്യത്തെ രണ്ട് ലക്ഷത്തിലധികം പഞ്ചായത്തുകളെ ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മുൻ സർക്കാർ 70ൽ താഴെ ഗ്രാമപഞ്ചായത്തുകളെ മാത്രമാണ് ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധിപ്പിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ 70,000 കോടി രൂപയിൽ താഴെയായിരുന്നു പഞ്ചായത്തുകൾക്കായി അനുവദിച്ചിരുന്ന ബജറ്റ്. എന്നാൽ 2014ന് ശേഷം ബജറ്റ് തുക രണ്ട് ലക്ഷം കോടി രൂപയായി ഉയർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Governments After Independence Destroyed Panchayat Raj System: PM Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top