Advertisement

ഹജ്ജ് തീർത്ഥാടനം, പ്രവാസികളുടെ പാസ്‌പോർട്ട് ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കുന്നത് ഒഴിവാക്കണം; കെ. സുധാകരൻ

April 24, 2023
Google News 2 minutes Read
Hajj pilgrimage; should avoid submission of expatriates passports K. Sudhakaran

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് സർക്കാർ ക്വോട്ട വഴി തിരഞ്ഞെടുക്കപ്പെട്ട പ്രവാസികളുടെ പാസ്‌പോർട്ട് സമർപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കെ.പി.സി സി പ്രസിഡന്റ് കെ. സുധാകരൻ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു.

ഇ-വിസ സൗകര്യം ലഭ്യമായിതനാല്‍ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പിംഗ് ആവശ്യമില്ല. എന്നിട്ടും തീർഥാടകര്‍ അവരുടെ ഒറിജിനൽ പാസ്‌പോർട്ട് ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കുന്നതാണ് നിലവിലെ നടപടിക്രമം. ഇത്തരത്തില്‍ അനാവശ്യമായി പാസ്‌പോർട്ട് സമർപ്പിക്കുന്നത് പ്രവാസികളായ മലയാളി തീർഥാടകർക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇവരിൽ നല്ലൊരു ശതമാനവും ആദ്യ ഗഡു ആദ്യമേ അടച്ചവരാണ്.

Read Also: മോദിക്കെതിരെ പ്രതിഷേധം വന്നാൽ പിണറായിക്കാണ് ആശങ്ക മുഴുവൻ; കെ. സുധാകരൻ

ഈ രീതിയില്‍ നേരത്തെ പാസ്‌പോർട്ട് സമർപ്പിക്കുമ്പോള്‍ 40 ദിവസത്തെ കാലാവധിക്ക് പകരം 60-70 ദിവസം ഹജ്ജിനായി ആകെ ലീവെടുക്കേണ്ടി വരുന്നു. അത് അവരുടെ ജോലിയെ ഉൾപ്പെടെ ബാധിക്കുന്ന സ്ഥിതിയാണ്. അതിനാല്‍ പ്രവാസി തീർഥാടകരുടെ സൗകര്യത്തിനായി ഇ-വിസ ലഭ്യത കണക്കിലെടുത്ത് പാസ്‌പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം നീട്ടുകയോ പാസ്‌പോർട്ട് സമർപ്പിക്കൽ രീതി ഒഴിവാക്കുകയോ ചെയ്യണമെന്ന് സുധാകരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Story Highlights: Hajj pilgrimage; should avoid submission of expatriates’ passports; K. Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here