അദ്‌ഭുതമൊരുക്കി ചെങ്കൽ ശിവപാർവതി ക്ഷേത്രം: 80 അടി ഉയരത്തിൽ വൈകുണ്ഠവും ഹനുമാനും

മഹാശിവലിംഗം നിർമിച്ച് വിസ്മയിപ്പിച്ച ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം മറ്റൊരു വിസ്മയം തീർക്കുകയാണ്. 111 അടിയിലെ മഹാശിവലിംഗത്തിനടുത്തായി 80 അടിയിൽ നിർമിക്കുന്ന വൈകുണ്ഠത്തിന് മുകളിലായി 64 അടി നീളത്തിലുള്ള പറക്കുന്ന ഹനുമാൻ വിഗ്രഹമാണ് പുതിയ വിസ്മയമാകുന്നത്.(Neyyattinkara chenkal shiva temple scupture)
കൈലാസത്തിൽ മൃതസഞ്ജീവനി തിരഞ്ഞെത്തുന്ന ഹനുമാന്റെ വിഗ്രഹമാണ് നിർമിക്കുന്നത്. വിഗ്രഹത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഹനുമാൻ വിഗ്രഹത്തിന് എട്ട് അടി വിതീയുമുണ്ട്. വൈകുണ്ഠത്തിന്റെയും ഹനുമാൻ വിഗ്രഹത്തിന്റെയും പണികൾ ആറു മാസത്തിനകം പൂർത്തിയാകുമെന്ന് ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞു.
ഏതാനും മാസങ്ങൾക്കുള്ളിൽ ഇതു ഭക്തർക്കായി തുറക്കുമെന്ന് മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു.എട്ടു നിലകളിലായുള്ള മഹാശിവലിംഗത്തോടു ചേർന്ന് 80 അടി ഉയരത്തിൽ വൈകുണ്ഠമാണ് നിർമിക്കുന്നത്. വൈകുണ്ഠത്തിന്റെ നിർമാണ പ്രവർത്തികൾ അവസാനഘട്ടത്തിലാണ്.
Story Highlights: Neyyattinkara chenkal shiva temple scupture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here