Advertisement

സച്ചിന് പിറന്നാൾ സമ്മാനവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ; സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ഗേറ്റ് ഇനി അറിയപ്പെടുക സച്ചിന്റെ പേരിൽ

April 24, 2023
Google News 3 minutes Read
Sachin Tendulkar, Brian Lara honoured with gates at Sydney

അമ്പതാം പിറന്നാൾ ആഘോഷിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പിറന്നാൾ സമ്മാനവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് ഇനി അറിയപ്പെടുന്നത് സച്ചിന്റെയും വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെയും പേരിലായിരിക്കും. ‘ബ്രയാൻ ലാറ-സച്ചിൻ ടെണ്ടുൽക്കർ ‘ ഗേറ്റ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതർ അനാച്ഛാദനം ചെയ്തു.(Sachin Tendulkar, Brian Lara honoured with gates at Sydney)

മെമ്പേഴ്സ് പവലിയന്റെ എവേ ഡ്രസ്സിംഗ് റൂമിനും നോബിൾ ബ്രാഡ്മാൻ മെസഞ്ചർ സ്റ്റാൻഡിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ലാറ-ടെണ്ടുൽക്കർ ഗേറ്റ്സ് വഴിയാണ് ക്രിക്കറ്റ് താരങ്ങൾ ഇനി മുതൽ മൈതാനത്തെത്തുക.ഇന്ത്യയ്‌ക്ക് പുറത്തുള്ള ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ പ്രിയമേറിയതാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്. ക്രിക്കറ്റ് താരങ്ങൾ കടന്നുപോകുന്ന ഗേറ്റിന് തന്റെ പേര് നൽകിയത് വലിയ ബഹുമതിയാണെന്ന് സച്ചിൻ പറഞ്ഞു.

Read Also: 467 കോടിയുടെ കിരീടം; തൊടാൻ അവകാശമുള്ളത് ലോകത്ത് മൂന്ന് പേർക്ക് മാത്രം; ചാൾസ് രാജാവ് ധരിക്കുന്ന കിരീടത്തിന് പ്രത്യേകതകൾ ഏറെ

സച്ചിന്റെ 50-ാമത് ജന്മദിനവും എസ്‌സിജിയിൽ 277 റൺസ് നേടിയ ലാറയുടെ ഇന്നിംഗ്‌സിന് 30 വർഷവും തികയുന്ന ദിനമാണ് ഏപ്രിൽ 24. എസ്സിജി, വെന്യൂസ് എൻഎസ്ഡബ്ല്യു ചെയർമാൻ റോഡ് മക്ജിയോച്ച് എഒ, സിഇഒ കെറി മാത്തർ, ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക്ക് ഹോക്ലി എന്നിവർ ചേർന്നാണ് ഗേറ്റുകൾ അനാച്ഛാദനം ചെയ്തത്.

Story Highlights: Sachin Tendulkar, Brian Lara honoured with gates at Sydney

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here