ലാവലിൻ കേസ് വീണ്ടും മാറ്റി സുപ്രിം കോടതി; ജസ്റ്റിസ് സിടി രവികുമാർ പിന്മാറി

ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിം കോടതി. കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി. 32 തവണ നേരത്തെ മാറ്റിവച്ച കേസാണ് വീണ്ടും മാറ്റിയത്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ചിൽ എട്ടാംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. (SNC Lavlin Case postponed again)
കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞു. താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു. ഇദ്ദേഹം സ്വയം കാരണം വിശദീകരിച്ച് പിന്മാറുകയായിരുന്നു.
ബെഞ്ചിലെ രണ്ടാമത്തെ അംഗം കേരളത്തിൽ നിന്നുമുള്ള ജസ്റ്റിസ് സി ടി രവികുമാറാണ്. അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസിന്‍റെ അഭിഭാഷകന്‍ സുപ്രിം കോടതി റജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിരുന്നു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതിനെതിരെ വാദിഭാഗത്തിന്റെ അഭിഭാഷകൻ പ്രതിഷേധം അറിയിച്ചു. ഇനി കേസിന്റെ തുടർ നടപടികൾ പരിശോധിക്കുക ചീഫ് ജസ്റ്റിസ് ആയിരിക്കും. ഇനിയും കേസിന്റെ നടപടികൾ നീണ്ടുപോകും എന്ന് വ്യകതമാക്കുന്ന സാഹചര്യമാണുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രിം കോടതിയിലുള്ളത്. നാലാം നമ്പർ കോടതിയിൽ ഇരുപത്തിയൊന്നാമത്തെ കേസായാണ് ഇന്ന് ലാവ്ലിൻ കേസ് ലിസ്റ്റ് ചെയ്തത്.
Story Highlights: SNC Lavlin Case postponed again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here