ഐപിഎൽ: വിജയവഴിയിലേക്ക് തിരികെയെത്താൻ ഹൈദരാബാദ്; ജയം തുടരാൻ ഡൽഹി

ഐപിഎലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. രണ്ട് തുടർ തോൽവികളുമായി എത്തുന്ന ഹൈദരാബാദ് വിജയവഴിയിലേക്ക് തിരികെയെത്താൻ ഇറങ്ങുമ്പോൾ സീസണിലെ ആദ്യ ജയത്തിൻ്റെ ആത്‌മവിശ്വാസത്തിൽ ഇറങ്ങുന്ന ഡൽഹി ജയം തുടരാനാണ് ഇറങ്ങുക.
ഒരു സെഞ്ചുറി മാറ്റിനിർത്തിയാൽ കോടികൾ പൊട്ടിച്ച് ടീമിലെത്തിച്ച ഹാരി ബ്രൂക്ക് നിരാശപ്പെടുത്തുന്നത് ഹൈദരാബാദിൻ്റെ ടീം ബാലൻസിനെ സാരമായി ബാധിക്കുന്നുണ്ട്. ഓപ്പണിംഗിലേക്ക് തിരികെയെത്തിയപ്പോൾ അഭിഷേക് ശർമ ഫോമിലേക്കുയരുന്നത് ശുഭസൂചനയാണ്. എന്നാൽ, മായങ്ക് അഗർവാൾ നിരാശപ്പെടുത്തുന്നു. അഗർവാളിനു പകരം അന്മോൾപ്രീത് കളിച്ചേക്കും.
ഡേവിഡ് വാർണർ പഴയ ഫോമിലേക്കുയർന്നത് ഡൽഹിയ്ക്ക് വലിയ ആത്‌മവിശ്വാസമാകും. പൃഥ്വി ഷാ തുടരെ നിരാശപ്പെടുത്തുന്നതാണ് ഡൽഹിയുടെ തിരിച്ചടി. മനീഷ് പാണ്ഡെയും നിരാശപ്പെടുത്തുകയാണ്. മാറ്റി പരീക്ഷിക്കാൻ പ്രിയം ഗാർഗ്, യാഷ് ധുൽ തുടങ്ങിയ ഓപ്ഷനുകളുണ്ട്.
Story Highlights: srh delhi capitals ipl preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here