മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകിയതിന് അമ്മായി അമ്മ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി

മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകിയതിന് അമ്മായി അമ്മ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. ഗുജറാത്തിലെ നവ്‌രംഗ് പുരയിലാണ് സംഭവം. മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകിയതിന് ഒരു വർഷം മുൻപ് ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ഉപേക്ഷിച്ചെന്ന് കാട്ടി 29കാരിയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
2022 ജനുവരി 23നായിരുന്നു യുവതിയുടെ വിവാഹം. ഏറെ വൈകാതെ സ്ത്രീധനത്തെച്ചൊല്ലി അമ്മായി അമ്മ അധിക്ഷേപിക്കുമായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. അനുമതിയില്ലാതെ ഭർത്താവിനോട് സംസാരിക്കാനോ ഭക്ഷണം പാകം ചെയ്യാനോ അമ്മായി അമ്മ അനുവദിച്ചിരുന്നില്ല. സംഭവം നടക്കുന്ന ദിവസം അമ്മായി അമ്മ മാംഗോ ജ്യൂസ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. ശുചിമുറിയിൽ പോയിവന്നതിനു ശേഷം ഉണ്ടാക്കാമെന്ന് താൻ പറഞ്ഞെങ്കിലും കോപാകുലയായ അമ്മ അസഭ്യം പറയുകയും മർദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഭർത്താവും ബന്ധുക്കളുമൊന്നും പ്രതികരിച്ചില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
Story Highlights: woman abndoned mango juice gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here