വന്ദേഭാരതിനെ സ്വീകരിക്കാൻ കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ; പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അഭിവാദ്യം

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസ് കോട്ടയത്തെത്തിയപ്പോൾ സ്വീകരിച്ച് കെ റെയിൽ വിരുദ്ധ സമിതിയും.
വന്ദേഭാരതിന് സ്വീകരണം നൽകിയും പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അഭിവാദ്യം അർപ്പിച്ചുമാണ് കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയത്.(Anti-K Rail activists welcomes Vande bharat Express)
സിൽവർലൈനിന് പകരമാണ് വന്ദേഭാരത് ഒരുക്കിയിരിക്കുന്നത് എന്നുള്ള പ്ലക്കാർഡുകൾ അടക്കം ഉയർത്തിയാണ് കെ റെയിൽ വിരുദ്ധരുടെ പ്രതിഷേധം. കെ റെയിലിനെതിരെ സമരം നടത്തി പൊലീസ് നടപടി നേരിടേണ്ടി വന്ന റോസ്ലിൻ അടക്കമാണ് വന്ദേഭാരതിനെ സ്വീകരിക്കാനെത്തിയത്. കെ റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യമാണ് ഉയർത്തുന്നതെന്നും തൾക്കെതിരായിട്ടുള്ള കള്ള കേസുകൾ ഇല്ലാതാക്കണമെന്നും റോസ്ലിൻ പറഞ്ഞു.
Read Also: നിലവിലെ റെയിൽവേ സംവിധാനങ്ങളിൽ ഉയർന്ന നിലവാരമുള്ളതാണ് വന്ദേ ഭാരത്; സന്തോഷ് ജോർജ് കുളങ്ങര
കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിലാണ് റോസ്ലിൻ അടക്കമുള്ളവർ കഴിഞ്ഞ വർഷം മെയ് 17ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കുകയും ചെയ്തിരുന്നു. അതിനിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്നായിരുന്നു പൊലീസ് വാദം.
Story Highlights: Anti-K Rail activists welcomes Vande bharat Express
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here