Advertisement

നിലവിലെ റെയിൽവേ സംവിധാനങ്ങളിൽ ഉയർന്ന നിലവാരമുള്ളതാണ് വന്ദേ ഭാരത്; സന്തോഷ് ജോർജ് കുളങ്ങര

April 25, 2023
Google News 2 minutes Read
santhosh george kulangara about vande bharat

സ്വാതന്ത്ര്യത്തിന് ശേഷം ലോക നിലവാരമുള്ള റെയിൽവേ സംവിധാനം ലഭിക്കുന്നത് ഇപ്പോൾ മാത്രമാണ് എന്നത് ദുഖകരമെന്ന് സന്തോഷ് ജോർജ് കുളങ്ങര ട്വന്റിഫോറിനോട്. സിൽവർ ലൈൻ പദ്ധതിയും വന്ദേ ഭാരതും തമ്മിൽ കൂട്ടികുഴയ്‌ക്കേണ്ട കാര്യമില്ല. നിലവിലെ റെയിൽവേ സംവിധാനങ്ങളിൽ ഉയർന്ന നിലവാരമുള്ളതാണ് വന്ദേ ഭാരത്.എന്നാൽ സിൽവർ ലൈൻ പൂർണമായും വേറൊരു സ്വപ്‌നമാണെന്നും സന്തോഷ് ജോർജ് കുളങ്ങര ട്വന്റിഫോറിനോട് പറഞ്ഞു.(Santhosh George Kulangara about Vande Bharat)

Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്

‘ലോക നിലവാരത്തിലുള്ള ട്രെയിനുകൾ ഉണ്ടാവുന്നത് ടൂറിസത്തിന്റെ വളർച്ചയുടെ ആദ്യ പടി തന്നെയാണ്. സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷം കഴിഞ്ഞിട്ടും ഇപ്പോഴാണ് ലോക നിലവാരത്തിലുള്ള റെയിൽവേ സംവിധാനങ്ങൾ രൂപപ്പെടുന്നത്. ഇപ്പോൾ അത് ഉണ്ടായതിൽ സന്തോഷമുണ്ട്. കെ റെയിലും വന്ദേ ഭാരതും കൂട്ടികുഴയ്‌ക്കേണ്ട കാര്യമില്ല. വന്ദേ ഭാരത് റെയിൽവേ സംവിധാനത്തിന്റെ അപ്ഗ്രഡേഷൻ ആണ്. ഇപ്പൊ ഉള്ള റെയിൽവേ സംവിധാനത്തിലൂടെ ഓടാൻ കഴിയുന്ന ആധുനികമായ ട്രെയിനാണ് വന്ദേ ഭാരത്’- സന്തോഷ് ജോർജ് കുളങ്ങര ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: Santhosh George Kulangara about Vande Bharat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here