അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തുമോ?; ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. രോഹിത് ശര്‍മ്മയും ഹര്‍ദിക് പാണ്ഡ്യയും നേര്‍ക്കുനേര്‍ വരുന്നു എന്നതും ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.തുടര്‍ജയങ്ങളുമായി മുന്നേറുമ്പോഴാണ് പഞ്ചാബിനോട് മുംബൈ തോറ്റത്.(IPL 2023 gujarat titans vs mumbai indians match preview)
ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് അതിലേക്ക് വഴിവച്ചത്.കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അര്‍ജുനൊപ്പം മറ്റ് ബൗളര്‍മാരും അടിവാങ്ങുന്നതില്‍ മോശമായിരുന്നില്ല.
വൈകീട്ട് ഏഴരയ്ക്ക് ഗുജറാത്തിന്‍റെ മൈതാനത്താണ് മത്സരം. മറുവശത്ത് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കീഴിൽ സുസജ്ജമാണ് ഗുജറാത്ത്. വമ്പൻ ജയത്തോടെ പോയിന്‍റ് ടേബിളിൽ മുന്നിലെത്താനാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുന്നത്. അവസാന മത്സരത്തിൽ ലഖ്നൗവിനെതിരെ 135 എന്ന കുറഞ്ഞ സ്കോര്‍ പോലും പ്രതിരോധിക്കാനായെന്നത് ഗുജറാത്തിന്റെ ശക്തി കാണിച്ച് തരുന്നു.
Story Highlights: IPL 2023 gujarat titans vs mumbai indians match preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here