Advertisement

ശിഹാബ് ചോറ്റൂരിന്റെ കൂടെ നടന്ന മലയാളി സൗദിയിൽ വാഹനമിടിച്ചു മരിച്ചു

April 26, 2023
Google News 2 minutes Read
Malayali man with Shihab Chottoor died in Saudi

ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ ഒപ്പമുണ്ടായിരുന്ന ആൾ വാഹനമിടിച്ച് മരിച്ചു. ഷിഹാബിന്റെ കൂടെ അൽ റാസിൽ നിന്നും പുറപ്പെട്ട വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ്(47) ആണ് മരിച്ചത്. പുറകിൽ നിന്നും വന്ന വാഹനമിടിച്ചായിരുന്നു അപകടം.(Malayali man with Shihab Chottoor died in Saudi)

അൽ റാസ്സിൽ നിന്ന് 20കിലോമീറ്റർ അകലെ റിയാദ് ഖബറയിൽ വെച്ചാണ് അപകടം സംഭവിച്ചത്. മക്കൾ: താജുദ്ദീൻ. മാജിദ് ശംസിയ. ഭാര്യ: ഹഫ്സത്ത്. ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും അൽ റാസ്സ് ഏരിയ കെഎംസിസി യുടെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയായി വരികയായിരുന്നു.

Story Highlights: Malayali man with Shihab Chottoor died in Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here