ജനല്‍ വഴി കൈയിട്ട് മേശപ്പുറത്തിരുന്ന മാല കവര്‍ന്നു; അയല്‍വാസി അറസ്റ്റില്‍

മലപ്പുറം കരുവാരക്കുണ്ട് വീട്ടമ്മയുടെ നാലര പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. ആമപ്പൊയില്‍ സ്വദേശി പൂക്കോടന്‍ മുഹമ്മദ് അന്‍ഷിദ് നെയാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. (Neighbour steals chain Malappuram)
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. സമീപത്തെ വീടിന്റെ ജനല്‍ വഴി മേശപ്പുറത്തുണ്ടായിരുന്ന മൂന്ന് പവന്‍ തൂക്കം വരുന്ന താലിമാലയാണ് അന്‍ഷിദ് മോഷ്ടിച്ചത്. മാലയുടെ ഉടമ പുതിയത്ത് നിധിഷിന്റെ ഭാര്യ ലക്ഷ്മി നല്‍കിയ പരാതിയെ തുടര്‍ന്ന് കരുവാരക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു.
Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്
മോഷ്ടിച്ച സ്വര്‍ണ്ണം പ്രതി കാളികാവിലെ കടയില്‍ വില്‍പ്പന നടത്തിയതാണ് പൊലീസിന് സഹായകമായത്.പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സ്സറ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.കെ.നാസറും സംഘവും ആണ് പ്രതിയെ പിടികൂടിയത്.ഇയാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.
Story Highlights: Neighbour steals chain Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here