Advertisement

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാനായതിൽ അഭിമാനം; പ്രതികരിച്ച് നവ്യാ നായര്‍

April 26, 2023
Google News 3 minutes Read
privileged-to-have-shared-stage-with-modi-says-navya-nair

പ്രധാനമന്ത്രിക്കൊപ്പം യുവം പരിപാടിയില്‍ പങ്കെടുത്തതിൽ പ്രതികരിച്ച് ചലച്ചിത്ര താരം നവ്യ നായർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതില്‍ അഭിമാനമുണ്ടെന്ന് നവ്യാ നായര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നവ്യയുടെ പ്രതികരണം.(Privileged to have shared stage with Narendra Modi-Navya Nair)

‘ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനം’- നവ്യ ഇൻസ്റ്റാഗ്രാമിൽ പ്രധാന മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചു. മോദി പങ്കെടുത്ത ചടങ്ങില്‍ നവ്യ ഭാഗമായതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നവ്യയുടെ പരസ്യ പ്രതികരണം.

Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്

യുവം പരിപാടിയുടെ വേദിയില്‍ നവ്യയുടെ നൃത്ത സന്ധ്യ അരങ്ങേറിയിരുന്നു. പ്രധാനമന്ത്രി വേദിയിലെത്തുന്നതിന് മുന്നോടിയായിരുന്നു നവ്യ നായരുടെ നൃത്തം. നവ്യ നായര്‍ക്കൊപ്പം സിനിമാ മേഖലയില്‍ നിന്നും സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കര്‍, സ്റ്റീഫന്‍ ദേവസി എന്നിവരും ചടങ്ങിനെത്തിയിരുന്നു.

Story Highlights: Privileged to have shared stage with Narendra Modi-Navya Nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here