വന്ദേഭാരത് എക്‌സ്പ്രസിൽ പോസ്റ്റർ പതിപ്പിച്ച സംഭവം; ആർപിഎഫ് കേസെടുത്തു

വന്ദേഭാരത് എക്‌സ്പ്രസിൽ വി.കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ആർപിഎഫ്. യുവമോർച്ചാ ഭാരവാഹി ഇ.പി നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർപിഎഫ് കേസെടുത്തത്. ( RPF takes against sticking poster in Vande Bharat )
ട്രെയിന്റെ സാധനസാമഗ്രികൾ നശിപ്പിക്കുക, റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കടക്കുക, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഷൊർണൂർ ആർപിഎഫ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വന്ദേഭാരത് പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്. ഉടൻ തന്നെ ആർപിഎഫ് പോസ്റ്ററുകൾ നീക്കം ചെയ്തു. എന്നാൽ, പോസ്റ്ററുകൾ ഒട്ടിച്ചതല്ലെന്നും മഴ വെളളത്തിൽ പോസ്റ്റർ വച്ചതാണ് എന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. ബിജെപി വ്യാജ പ്രചരണം നടത്തുകയാണ്. റെയിൽവേയുടെ ഇന്റലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം നടത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Story Highlights: RPF takes against sticking poster in Vande Bharat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here