അസ്സല് ബേപ്പൂരുകാരന്‍; ഫുട്‌ബോളിനെയും പാചകത്തെയും ഏറെ ഇഷ്ടപ്പെട്ട മാമുക്കോയയെ കുറിച്ച് സായ്കുമാര്‍

ഫുട്‌ബോളിനോടും ഭക്ഷണത്തോടും ഏറെ ഇഷ്ടമുള്ളയാളായിരുന്നു മാമുക്കോയ എന്ന് സായ്കുമാര്‍. ഒരു ജില്ല മുഴുവന്‍ അദ്ദേഹത്തിന് കൂട്ടുകാരായി ഉണ്ടായിരുന്നു. കോഴിക്കോട് അദ്ദേഹവുമായി ബന്ധമില്ലാത്തവര്‍ തന്നെ ഇല്ല. വലിയ നടനെന്നതിനപ്പുറം വെറും സാധാരണ മനുഷ്യനായി ജീവിച്ച വ്യക്തിയാണ് മാമുക്കോയ എന്നും സായ്കുമാര്‍ പറഞ്ഞു.
ഭക്ഷണം ഇഷ്ടമെന്ന പോലെ തന്നെ പാചകത്തിലും അദ്ദേഹം മിടുക്കനായിരുന്നു. പലപ്പോഴും രുചികരമായ വിഭവങ്ങള്‍ ലൊക്കേഷനിലേക്ക് ഉണ്ടാക്കിക്കൊണ്ടുവരുമായിരുന്നു. താരജാഡകളില്ലാതെ ലുങ്കിയും ഷര്‍ട്ടുമിട്ട് റോഡിലേക്കിറങ്ങും. അഭിനയത്തിന് പുറമേ നിരവധി കാര്യങ്ങളെ കുറിച്ച് അറിവുള്ള നടനായിരുന്നു മാമുക്കോയ എന്നും സായ്കുമാര്‍ പ്രതികരിച്ചു.
Read Also: ചിരിയുടെ ഉസ്താദിന് വിട….
ഇന്ന് ഉച്ചയോടെയാണ് നടന്‍ മാമുക്കോയ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഏപ്രില്‍ 24 ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
Story Highlights: Saikumar about Mamukoya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here