Advertisement

രാത്രി ശാന്തമായി ഉറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടാറുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും അറിയാം…

April 26, 2023
Google News 2 minutes Read
Tips for better sleep

നല്ല ഭക്ഷണവും ശുദ്ധ ജലവും ശുദ്ധ വായുവും പോലെ ജീവന് വളരെ ആവശ്യമായ ഒരു ഘടകമാണ് നല്ല ഉറക്കം. എന്നാല്‍ നമ്മുക്കിടയില്‍ പലരും ഉറക്കവുമായി ബന്ധപ്പെട്ട പല ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. രാത്രിയില്‍ ശാന്തമായി ഉറങ്ങാന്‍ കഴിയാതെ വരിക, ഉറക്കത്തിനിടെ ഞെട്ടി ഉണരുക, രാത്രി ഉറങ്ങാന്‍ കഴിയാതെ രാവിലെ മുതല്‍ ഉന്മേഷം നഷ്ടപ്പെട്ട് ഇരിക്കുക മുതലായവയൊന്നും പലര്‍ക്കും അന്യമായ കാര്യങ്ങളല്ല. ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനുള്ള ചില കാരണങ്ങളും പരിഹരിക്കാനുള്ള ചില മാര്‍ഗങ്ങളും പരിശോധിക്കാം. (Tips for better sleep)

സ്‌ട്രെസ്, രാത്രിയിലെ മൊബൈല്‍ ഉപയോഗം, മദ്യപാനം, പുകവലി മുതലായ ദുശീലങ്ങള്‍, രാത്രി ഇടയ്ക്കിടെയുള്ള മൂത്രശങ്ക, പങ്കാളിയുടെ കൂര്‍ക്കംവലി തുടങ്ങി നിരവധി കാരണങ്ങളാണ് ഇത്തരം ഉറക്കമില്ലായ്മയ്ക്ക് നിരത്താന്‍ കഴിയുക. ചില പൊടിക്കൈകള്‍ ഉപയോഗിച്ച് ഇവയെ ഒരു പരിധിവരെ പരിഹരിക്കാം.

Read Also: ‘കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളി വന്ദേ ഭാരതെന്ന്’; മലയാളം പറഞ്ഞ് അശ്വിനി വൈഷ്ണവ്

  1. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ മാറ്റിവയ്ക്കാം.
  2. നന്നായി മൂത്രവിസര്‍ജനം നടത്തിയ ശേഷം വേണം കിടക്കാന്‍.
  3. ഓമന മൃഗങ്ങളെ ഉറങ്ങുമ്പോള്‍ കൂടെ കിടത്തരുത്.
  4. നല്ല തണുത്ത കാലാവസ്ഥയാണ് ഉറക്കത്തിന് അനുയോജ്യമെന്ന് വിദഗ്ധര്‍ പറയുന്നു. തണുത്ത കാറ്റ് ലഭിക്കുന്ന വിധത്തില്‍ ജനാലകള്‍ തുറന്നിടുകയോ ഫാന്‍, കൂളര്‍, എസി മുതലായവ ഉപയോഗിക്കുകയോ ചെയ്യാം.
  5. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുന്‍പായി മെഡിറ്റേഷനോ പ്രാര്‍ത്ഥനയോ പരിശീലിക്കാം.
  6. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്‌സ്, കാപ്പി മുതലായവ ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് കഴിക്കാതെയിരിക്കുക.
  7. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കാന്‍ ശ്രമിക്കുക.
  8. പകലുറക്കം പരമാവധി ഒഴിവാക്കുക.
  9. ആവശ്യമെങ്കില്‍ മെലാടോണിന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കുക.
  10. ഉറങ്ങുന്നതിന് മുന്‍പ് കുളിച്ചോ മേല്‍ കഴുകിയോ ഫ്രഷ് ആകുക.

Story Highlights: Tips for better sleep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here