കാസർഗോഡ് നിന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട വന്ദേ ഭാരതിലെ എസി ഗ്രില്ലിൽ ലീക്ക്; പരിശോധന നടത്തി അധികൃതർ

കാസർഗോഡ് നിന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട വന്ദേ ഭാരത് ട്രെയിനിലെ എ സി ഗ്രില്ലിൽ ലീക്ക് കണ്ടതിനെ തുടന്ന് പരിശോധന നടത്തി. കണ്ണൂരിൽ നിർത്തിയിട്ട തീവണ്ടിയിൽ ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരുമെന്നും റെയിൽവെ അധികൃതർ പ്രതികരിച്ചു.(Vande Bharat train Leak in AC Grill )
കാസർഗോഡ് നിന്ന് ഉച്ചയ്ക്ക് പുറപ്പടേണ്ട വന്ദേ ഭാരത് ട്രെയിനിലെ എ സി ഗ്രില്ലിൽ ലീക്ക് കണ്ടതിനെ തുടന്ന് പരിശോധന നടത്തി. കണ്ണൂരിൽ നിർത്തിയിട്ട തീവണ്ടിയിൽ ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരുമെന്നും റെയിൽവെ അധികൃതർ പ്രതികരിച്ചു.(
കാസർഗോഡ് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ലാത്തതിനാൽ കണ്ണൂരിൽ ആയിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും സംഭവത്തിന് പിന്നാലെ അധികൃതർ വ്യക്തമാക്കി.
ഇന്ന് വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ റെഗുലർ സർവീസ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 2.30ന് കാസർഗോഡുനിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ 5 മിനിട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലർ സർവീസ്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്‌റ്റോപ്പുകളുള്ളത്. അതേസമയം നാളെ വന്ദേഭാരതിന് സർവീസ് ഉണ്ടാകില്ല.
Story Highlights: Vande Bharat train Leak in AC Grill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here