Advertisement

എ.ഐ ക്യാമറ ഇടപാട് : വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി പ്രതിപക്ഷ നേതാവ്

April 26, 2023
Google News 2 minutes Read
vd satheesan AI camera keltron

എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 232 കോടി രൂപ മുതൽ മുടക്കിൽ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ കരാറിൽ അടിമുടി ദുരൂഹതകളാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. ( vd satheesan AI camera keltron )

യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകൾ സർക്കാരിന്റെ വെബ്സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു. കരാർ സംബന്ധിച്ച സർക്കാർ ഉത്തരുവുകൾ, ഗതാഗത വകുപ്പ് കെൽട്രോണുമായി ഉണ്ടാക്കിയ എഗ്രിമെന്റ്, കെൽട്രോൺ നടത്തിയ ടെൻഡർ നടപടിയുടെ വിവരം, കരാർ സംബന്ധിച്ച നോട്ട് ഫയൽ, കറന്റ് ഫയൽ എന്നിവ ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കെൽട്രോൺ കരാർ നൽകിയ എസ് ആർ ഐ ടി എന്ന കമ്പനിക്ക് ഈ പദ്ധതി നടത്താൻ സാങ്കേതിക പരിജ്ഞാനം ഇല്ല. വലിയ അഴിമതിയിലേക്കാണ് ഇക്കാര്യങ്ങൾ വിരൽ ചൂണ്ടുന്നതെന്നും പ്രതിപക്ഷനേതാവ് കത്തിൽ ആരോപിച്ചു.

Story Highlights: vd satheesan AI camera keltron

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here