മുന്നോട്ടുപോകാന്‍ വനംവകുപ്പിന് അനുമതി നല്‍കി മുഖ്യമന്ത്രി; അരിക്കൊമ്പന്‍ ദൗത്യം വെള്ളിയാഴ്ച നടക്കും

കാലാവസ്ഥ അനുകൂലമെങ്കില്‍ അരിക്കൊമ്പന്‍ കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വയ്ക്കും. ഇത് സംബന്ധിച്ച് ദൗത്യ സംഘത്തിന് വനംവകുപ്പ് നിര്‍ദേശം നല്‍കി. ദൗത്യത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ വെള്ളിയാഴ്ച ഉണ്ടായില്ലെങ്കില്‍ മിഷന്‍ ശനിയാഴ്ച നടത്തണമെന്നും നിര്‍ദേശിച്ചതായാണ് വിവരം. (Mission arikomban friday)
ജനകീയ പ്രതിഷേധങ്ങള്‍ക്കും കോടതി നിരീക്ഷണങ്ങള്‍ക്കും പിന്നാലെയാണ് വനംവകുപ്പിന്റെ അരിക്കൊമ്പന്‍ മിഷന്‍ വീണ്ടും ട്രാക്കിലെത്തുന്നത്. നാളെ ഉച്ച കഴിഞ്ഞ് മോക്ക്ഡ്രില്‍ നടത്തി കാലാവസ്ഥയും അരിക്കൊമ്പന്റെ സ്ഥാനവും നോക്കി വെള്ളിയാഴ്ച്ചയോ ശനിയാഴ്ച്ചയോ മയക്കുവെടി വെക്കും. ആനയെ പിടികൂടിയ ശേഷം മാത്രം കൊണ്ടുപോകേണ്ട സ്ഥലത്തില്‍ അന്തിമ തീരുമാനമെടുക്കും. ദൗത്യസംഘവുമായുള്ള ചര്‍ച്ചയിലാണ് വനംവകുപ്പ് കൃത്യമായ പദ്ധതി തയ്യാറാക്കിയത്. പെരിയാര്‍ വന്യജീവി സങ്കേതവും അഗസ്ത്യാര്‍കൂട വനമേഖലയുമാണ് ആനയെ കൊണ്ടുപോകാന്‍ പരിഗണിക്കുന്ന പ്രധാനയിടങ്ങള്‍.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
വനംമന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ തീരുമാനവുമായി മുന്നോട്ട് പോകാന്‍ വനംവകുപ്പിന് മുഖ്യമന്ത്രി അനുമതി നല്‍കി. അതേസമയം പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രിലാണ് നാളെ നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നില്‍ക്കേണ്ട സ്ഥലവും കൃത്യമായി വിവരിച്ചു നല്‍കും. ദൗത്യ മേഖലക്ക് സമീപമാണ് അരികൊമ്പന്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നത്. എന്നാല്‍ നിലവില്‍ കാലാവസ്ഥ അനുകൂലമല്ലാത്തത് ദൗത്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക വനം വകുപ്പിനുണ്ട്.
Story Highlights: Mission arikomban friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here