ചിരന്തനയുടെ പ്രസിഡന്റായി പുന്നക്കൻ മുഹമ്മദലിയെ വീണ്ടും തെരെഞ്ഞടുത്തു

23 വർഷമായി യു.എ.ഇയിലെ സാമൂഹ്യ-സാംസ്കാരിക, സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ചിരന്തന സാംസ്കാരിക വേദിയുടെ പ്രസിഡന്റായി പുന്നക്കൻ മുഹമ്മദലിയെ വീണ്ടും തെരെഞ്ഞടുത്തു.സലാം പാപ്പിനിശ്ശേരി, ടി.പി.അബ്ബാസ് ഹാജി സി.പി.ജലീൽ വൈസ് പ്രസിഡണ്ടുമാരായും ടി.പി.അശറഫ് ജനറൽ സിക്രട്ടറിയായും, ഡോ.വി.എ.ലത്തീഫ് ഹാജി, അഖിൽദാസ്, ജെന്നി പോൾ സിക്രട്ടറിമാരായും സാബു തോമസ് ട്രഷററായും തെരെഞ്ഞടുക്കപ്പെട്ടു. ചിരന്തന പബ്ബിക്കേഷൻ്റെ കൺവീനറായി ഫിറോസ് തമന്നയേയും, കോഡിനേറ്ററായി ഡോ.മുനീബ് മുഹമ്മദലിയേയും തെരെഞ്ഞടുത്തു.
ജനറൽ ബോഡി യോഗത്തിൽ പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു.ടി.പി.അബ്ബാസ് ഹാജി കെ.വി.ഫൈസൽ, ജിജോ ജേക്കബ്, മുസ്തഫ കുറ്റിക്കോൽ, പുന്നക്കൻ ബീരാൻ ഹാജി, കെ.ടി.പി.ഇബ്രാഹിം, ഹാഷിഫ് ഹംസുട്ടി, നജാദ് ബീരാൻ, കെ.വി.സിദ്ദീഖ്, എസ്.കെ.പി.ശം ശുദ്ദീൻ, സി.പി.ശിഹാബുദ്ദീൻ, സി.പി.നൂഹ് മാൻ, പി.പി.രാമചന്ദ്രൻ ,രവി മുലിയാർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.സംസാരിച്ചു.ടി.പി.അശറഫ് സ്വാഗതവും, അഖിൽ ദാസ് ഗുരുവായൂർ നന്ദിയും പറഞ്ഞു.
Story Highlights: Punnakan Muhammadali again president of Chiranthana uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here