മഴവില്‍ക്കാവടിയിലെ പഴയ പോക്കറ്റടി ടീം കുഞ്ഞിക്കാദറിനെ പോക്കറ്റടിച്ചോണ്ടുപോയി; കുറിപ്പുമായി രഘുനാഥ് പലേരി

അന്തരിച്ച നടൻ മാമുക്കോയയുടെ ഓർമ്മകൾ പങ്കുവച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. ‘മഴവില്‍ക്കാവടി’ എന്ന ചിത്രത്തില്‍ ‘കുഞ്ഞിക്കാദറെ’ന്ന പോക്കറ്റടിക്കാരനെയായിരുന്നു മാമുക്കോയ്ക്ക് സത്യൻ അന്തിക്കാടും രചയിതാവ് രഘുനാഥ് പലേരിയും നീക്കിവെച്ചത്. ഹിറ്റായ ആ ചിത്രത്തില്‍ നിന്നുള്ള ഫോട്ടോ പലരും ഇന്നലെ പങ്കുവച്ചിരുന്നു.(Raghunath paleri remembers mamukkoya)
മഴവിൽക്കാവടിയാടി രസിച്ച് ഇഷ്ടംപോലെ മഴവില്ലുകളെ പോക്കറ്റടിച്ചു നടന്ന എന്റെ പ്രിയ കുഞ്ഞിക്കാദറിനെ, ഒപ്പം നടന്ന പഴയ ഫുൾ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി. മനസ്സിൽ ഹരിശ്രീ കുറിച്ച എത്രയോ കഥാപാത്രങ്ങൾ സ്വത്വം നഷ്ടപ്പെട്ട വേദനയോടെ കണ്ണ് തുടക്കുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ആ കണ്ണീർതുള്ളികളാവും യാ മത്താ…. യാ സത്താ… യാ… ഹൂദെ ന്ന് പറഞ്ഞോണ്ട് ഇനി മഴയായി പെയ്യുകയെന്നും രഘുനാഥ് പലേരി ഫേസ്ബുക്കിൽ കുറിച്ചു.ഇന്നസെന്റ്, ഒടുവില്‍ , പറവൂര്‍ ഭരതൻ, ശങ്കരാടി, മാമുക്കോയ, കരമന ജനാര്‍ദ്ദനൻ നായര്‍, ജഗനാഥൻ എന്നിവരായിരുന്നു ആ ഫ്രെയിമില്‍.
രഘുനാഥ് പലേരി ഫേസ്ബുക്കിൽ കുറിച്ചത്
മഴവിൽക്കാവടിയാടി രസിച്ച് ഇഷ്ടംപോലെ മഴവില്ലുകളെ പോക്കറ്റടിച്ചു നടന്ന എന്റെ പ്രിയ കുഞ്ഞിക്കാദറിനെ, ഒപ്പം നടന്ന പഴയ ഫുൾ പോക്കറ്റടി ടീം ഇന്നലെ വന്ന് പോക്കറ്റടിച്ചോണ്ടുപോയി.
മനസ്സിൽ ഹരിശ്രീ കുറിച്ച എത്രയോ കഥാപാത്രങ്ങൾ സ്വത്വം നഷ്ടപ്പെട്ട വേദനയോടെ കണ്ണ് തുടക്കുന്നു.
ആ കണ്ണീർതുള്ളികളാവും
യാ മത്താ…. യാ സത്താ… യാ… ഹൂദെ ന്ന് പറഞ്ഞോണ്ട് ഇനി മഴയായി പെയ്യുക.
ഇനി പെയ്യാനിരിക്കുന്ന സകല മഴയും ഞാൻ നനയും. അതിൽ ഒരു കുഞ്ഞിക്കാദർ സ്പർശമുണ്ടാകും.
Story Highlights: Raghunath paleri remembers mamukkoya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here