Advertisement

‘കുട്ടിക്കാലത്തെ ഹീറോകളോട് ബഹുമാനം നഷ്ടപ്പെടുന്നത് ഇങ്ങനെയാണ്’; പി.ടി ഉഷയ്ക്കെതിരെ DWC അധ്യക്ഷ

April 28, 2023
Google News 3 minutes Read
thats-how-childhood-heroes-dcw-chief-reacts-to-pt-ushas-remark-on-wrestlers

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷ പിടി ഉഷക്കെതിരെ ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ. പി ടി ഉഷ ബാല്യകാല നായകന്മാരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു സ്വാതി മാലിവാൾ പിടി ഉഷയെ വിമർശിച്ചത്. (Childhood heroes dcw chief reacts to pt ushas remark on wrestlers)

ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. താരങ്ങള്‍ക്കെതിരായ പിടി ഉഷയുടെ വിമര്‍ശനം സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് സ്വാതി മാലിവാളിന്റെ പ്രതികരണം.

ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യമാണെന്നും പി ടി ഉഷ നടത്തിയ വിമർശനത്തിനെതിരെയായിരുന്നു സ്വാതി മാലിവാളിൻ്റെ പ്രതികരണം.

തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും സമരത്തിന് പോകും മുമ്പ് താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമെന്നുമായിരുന്നു പിടി ഉഷയുടെ പ്രതികരണം. താരങ്ങൾ നൽകിയ പരാതിയിലെ ആരോപണങ്ങൾ പരിശോധിക്കുന്ന സമിതിയുടെ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തുനിൽക്കാത്തതിന് എതിരെയായിരുന്നു പിടി ഉഷയുടെ വിമർശനം.

Story Highlights: Childhood heroes dcw chief reacts to pt ushas remark on wrestlers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here