Advertisement

കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ല; നാദാപുരം താലൂക്ക് ആശുപത്രിയില്‍ നേരിട്ടെത്തി മന്ത്രി വീണാ ജോര്‍ജ്

April 28, 2023
Google News 3 minutes Read
Health Minister makes surprise visit to Nadapuram Taluk Hospital

നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ പരിശോധന. കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ലെന്ന് എംഎൽഎ ഉൾപ്പടെ ഉള്ളവർ പരാതി ഉന്നയിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ സന്ദർശനം. ( Health Minister makes surprise visit to Nadapuram Taluk Hospital ).

ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും ഒരാളെ പോലും കിടത്തി ചികിത്സിക്കുന്നില്ലെന്നും പരാതികളിൽ വസ്തുത ഉണ്ടെന്ന് നേരിട്ട് മനസ്സിലായെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഡിഎംയോട് റിപ്പോർട് തേടിയിട്ടുണ്ട്. അത് ലഭിച്ചാലുടൻ നടപടി ഉണ്ടാകും. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ആരോ​ഗ്യ വകുപ്പ് കാണുന്നത്. കിടത്തി ചികിത്സ ആവശ്യമായ രോഗികളെ ജില്ലാ ആശുപത്രിയിലേക്ക് അയക്കുന്നുവെന്നാണ് പരാതി ഉയർന്നത്.

Read Also: ‘വീട്ടിലെ സൗജന്യ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും’: മന്ത്രി വീണാ ജോര്‍ജ്

താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളിലും വാര്‍ഡുകളിലും ആരോഗ്യ മന്ത്രി മിന്നൽ പരിശോധന നടത്തി. 100 പേര്‍ക്ക് കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ളിടത്ത് മന്ത്രി എത്തിയപ്പോൾ ഏതാനും രോഗികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ ലാബുകളും രജിസ്റ്ററും ഉൾപ്പടെ വിശദമായി പരിശോധിച്ചു. വിഷയം ഗൗരവമുള്ളതെന്നും ഡിഎംയുടെ റിപ്പോർട്ട് വന്ന ശേഷം തുടർ നടപടി ആലോചിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

Story Highlights: Health Minister makes surprise visit to Nadapuram Taluk Hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here