Advertisement

ഒരു നാൾ ബി.ജെ.പി കേരളം ഭരിക്കും, ദക്ഷിണേന്ത്യയിൽ മാറ്റത്തിനുള്ള സമയമാണിത്; ഗോവ മുഖ്യമന്ത്രി

April 28, 2023
Google News 2 minutes Read

സമീപഭാവിയിൽ തന്നെ ബി.ജെ.പി കേരളം ഭരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബി.ജെ.പിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയിൽ മാറ്റത്തിനുള്ള സമയമാണിത്. കേരളത്തിലെ ബി.ജെ.പി പ്രവർത്തകർ പൊതുപ്രവർത്തനത്തിനിടെ ഒരുപാട് ത്യാഗം സഹിക്കുന്നുണ്ടെന്നറിയാം,നിങ്ങളുടെ പ്രവർത്തനം ഇനിയും ഫലപ്രദമായി തുടരണമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു എം.എൽ.എ പോലും ഇല്ലെങ്കിലും ബി.ജെ.പി പ്രവർത്തകർ കേരളത്തിനായി നിരന്തരം പ്രവർത്തിക്കുകയാണ്. ഒരു നാൾ ബി.ജെ.പി കേരളം ഭരിക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യ നേ​ട്ടം ബി​ജെ​പി കേ​ര​ള​ത്തി​ൽ ആ​വ​ർ​ത്തി​ക്കു​മെ​ന്നും ഭാ​വി​യി​ൽ ഭ​ര​ണം പി​ടി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പറഞ്ഞിരുന്നു. സി​പി​ഐഎം, കോ​ൺ​ഗ്ര​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് യു​വാ​ക്ക​ളു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി​യെ​ന്നും അദ്ദേഹം പറഞ്ഞിരുന്നു.

അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ർ യു​വാ​ക്ക​ളു​ടെ ഭാ​വി വ​ച്ച് ക​ളി​ക്കു​ന്നു​വെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും മോ​ദി പറഞ്ഞിരുന്നു. ഗോ​വ​യി​ലും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​തി​നും സ​മാ​ന​മാ​യി കേ​ര​ള​ത്തി​ലും ബി​ജെ​പി അ​ധി​കാ​രം പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കിയിരുന്നു.

അതേസമയം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം സം​സ്ഥാ​ന​ത്ത് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ നീ​ക്കു​പോ​ക്കു​ക​ളു​ടേ​യും തു​ട​ക്ക​മാ​ക്കിയിരിക്കുകയാണ് ബി.​ജെ.​പി. വി​ക​സ​ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍ത്തി ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും യു​വാ​ക്ക​ളെ​യും പാ​ർ​ട്ടി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ പു​റ​മെ, മറ്റ് മ​ത​വി​ഭാ​ഗ​ങ്ങ​ളെ പാ​ർ​ട്ടി​യു​മാ​യി അ​ടു​പ്പി​ക്കു​ക​യെ​ന്ന​തും ബി.​ജെ.​പി ല​ക്ഷ്യ​മി​ടു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യിരുന്നു ക്രി​സ്ത്യ​ൻ മ​ത​മേ​ല​ധ്യ​ക്ഷ​രു​മാ​യു​ള്ള മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്​​ച.

Story Highlights: One day BJP will rule Kerala, Goa CM Pramod Sawant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here