താരങ്ങളുടേത് റോഡിൽ ഇറങ്ങിയുള്ള പബ്ലിസിറ്റി; ആരോപണവുമായി ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറൽ

ഗുസ്തി താരങ്ങൾ കാണിക്കുന്നത് റോഡിൽ ഇറങ്ങിയുള്ള പബ്ലിസിറ്റി ആണെന്ന് റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ പ്രസൂദ് വി എൻ. ട്വന്റി ഫോറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇനി കാര്യങ്ങൾ സുപ്രീം കോടതി തീരുമാനിക്കട്ടെ. തെളിവുണ്ടെങ്കിൽ ശിക്ഷിക്കപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കേസ് കൊടുക്കാനേ അധികാരമുള്ളൂ ആരെയും ജയിലിൽ അടയ്ക്കണം എന്ന് പറയാൻ താരങ്ങൾക്ക് അധികാരമില്ല എന്നും അദ്ദേഹം പറഞ്ഞു. Wrestler protest on roads condemned by WFI Secretary General Prasood VN
കുറ്റവാളിയെ ജയിലിൽ അടച്ചാൽ സമരം നിർത്തുള്ളുവെന്ന് പറയാൻ ആർക്കും അധികാരമില്ല എന്ന് അദ്ദേഹം അറിയിച്ചു. ആദ്യത്തെ സമരം തുടങ്ങുന്നത് വരെ തനിക്ക് ഒരു പരാതി പോലും ലഭിച്ചിട്ടില്ല. സ്പോർട്സ് അതോറിറ്റിക്കും പരാതി നൽകിയിരുന്നില്ല. പരാതി നൽകാൻ താരങ്ങൾക്ക് ഒരുപാട് വേദികൾ ഉണ്ടായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾ ഉയർന്ന ദിവസം തന്നെ അവർക്ക് കോടതിയിലേക്ക് പോകാമായിരുന്നു. ക്രൂശിക്കുന്നവർ തന്നെ പിന്നീട് കുമ്പസാരിക്കുന്ന അവസ്ഥ വരരുത് എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
Read Also: ‘കേസ് എടുത്താൽ മാത്രം പോരാ; കുറ്റവാളി ശിക്ഷിക്കപ്പെടണം; സമരം തുടരും’: ഗുസ്തി താരങ്ങൾ
കായികരംഗത്ത് രാഷ്ട്രീയം വേണ്ട എന്നാണ് തന്റെ അഭിപ്രായമെന്ന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറൽ പ്രസൂദ് വി എൻ വ്യക്തമാക്കി. കായിക താരങ്ങൾക്ക് രാഷ്ട്രീയ പിന്തുണയുടെ ആവശ്യം ഇല്ല. പ്രതിഷേധവും വിവാദങ്ങളും താരങ്ങളുടെ പ്രകടനത്തെ ബാധിച്ചു. പ്രകടനത്തിലുണ്ടായ ഈ കുറവ് കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വ്യക്തമായി എന്നും അദ്ദേഹം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here