Advertisement

ഗുസ്തി താരങ്ങളുടെ സമരം; അന്വേഷണത്തോട് സഹകരിക്കുമെന്ന് ബ്രിജ് ഭൂഷൺ

April 28, 2023
Google News 2 minutes Read
Protesting Wrestlers and brij bhushan

ഗുസ്തി താരങ്ങളുടെ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് ബ്രിജ് ഭൂഷൺ ശരൺ സിംഗ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി എന്ത് തീരുമാനമെടുത്താലും സ്വാഗതം ചെയ്യുന്നു. സുപ്രീം കോടതി വിധിയിലും പോലീസ് അന്വേഷണത്തിലും വിശ്വസിക്കുന്നു എന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. Wrestler Protest: Brij Bhushan vows cooperation in investigation

ഇതിനിടെ, ഗുസ്തി താരങ്ങൾ കാണിക്കുന്നത് റോഡിൽ ഇറങ്ങിയുള്ള പബ്ലിസിറ്റി ആണെന്ന് റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ പ്രസൂദ് വി എൻ. ട്വന്റി ഫോറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇനി കാര്യങ്ങൾ സുപ്രീം കോടതി തീരുമാനിക്കട്ടെ. തെളിവുണ്ടെങ്കിൽ ശിക്ഷിക്കപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കേസ് കൊടുക്കാനേ അധികാരമുള്ളൂ ആരെയും ജയിലിൽ അടയ്ക്കണം എന്ന് പറയാൻ താരങ്ങൾക്ക് അധികാരമില്ല എന്നും അദ്ദേഹം പറഞ്ഞു.

Read Also: താരങ്ങളുടേത് റോഡിൽ ഇറങ്ങിയുള്ള പബ്ലിസിറ്റി; ആരോപണവുമായി ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറൽ

ദേശീയ ഗുസ്തി ഫെഡറേഷനും അധ്യക്ഷനും മറ്റ് പരിശീലർക്കുമെതിരെ ഈ വർഷമാദ്യം ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധിച്ചിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ പിന്നീട് നടപടി ഒന്നും ഉണ്ടായില്ല. പിന്നാലെയാണ് ഏഴ് വനിതാ ഗുസ്തി താരങ്ങൾ ഡൽഹി കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ പുതിയ പരാതി നൽകിയത്. ഇതിലും തുടർ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പ്രതിഷേധത്തിന് തുടക്കമിട്ടത്. പുതിയ പരാതിക്കാരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്.

Story Highlights: Wrestler Protest: Brij Bhushan vows cooperation in investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here