അരിക്കൊമ്പൻ ദൗത്യം രണ്ടാം ദിവസം; അരിക്കൊമ്പൻ ശങ്കരപാണ്ട്യമേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയതായി സൂചന

ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് രാവിലെ 8ന് പുനരാരംഭിക്കും. അരിക്കൊമ്പൻ ശങ്കരപാണ്ട്യമേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയതായി സൂചന. ദൗത്യം ഇന്ന് പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ആനയെ 301 കോളനിയിലോ സിമെന്റ് പാലത്തിലോ എത്തിച്ച് മയക്കുവെടി വയ്ക്കാനാണ് നീക്കം. ചിന്നക്കനാലിലും ശാന്തപാറയിലെ മൂന്ന് വാർഡുകളിലും നിരോധനാജ്ഞയാണ്.(Arikomban Mission Day 2)
ഇന്ന് ആനയെ ഓടിച്ച് താഴെയെ്ത്തിക്കും. അത് കൊണ്ട് ഇന്നും ദൗത്യം തുടരുമെന്ന് ദേവികുളം ഡി എഫ് ഒ രമേശ് ബിഷ്‌ണോയ് പറഞ്ഞു. രാവിലെ മുതല്‍ അരികൊമ്പനെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടക്കും. ഇന്ന് ഫലം കണ്ടില്ലങ്കില്‍ ദൗത്യം നാളെയും തുടരാണ് സാധ്യത.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഇന്നലെ രാവിലെ ദൗത്യം തുടങ്ങിയെങ്കിലും ആനയെ കണ്ടെത്താനാകാതെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ ദൗത്യം 12 മണി വരെയാണ് നീണ്ടു നിന്നത്. എന്നാല്‍ കാട്ടാനക്കൂട്ടത്തിനോടൊപ്പം അരിക്കൊമ്പന്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ ദൗത്യം നീണ്ടു.
പിന്നീട് വിവിധ സംഘങ്ങളായി തിരഞ്ഞ് അരിക്കൊമ്പനു വേണ്ടിയുള്ള തിരച്ചില്‍എന്നാല്‍ ശങ്കരപണ്ഡിയന്‍ മെട്ടില്‍ ആനയെ കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടേക്ക് തിരിച്ചു. ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
Story Highlights: Arikomban Mission Day 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here