Advertisement

അരിക്കൊമ്പന്‍ ദൗത്യം അഭിമാനകരമായ നേട്ടം; ദൗത്യ സംഘത്തെയും ജനങ്ങളെയും അഭിനന്ദിച്ച് വനംമന്ത്രി

April 29, 2023
Google News 3 minutes Read
Arikomban mission is a proud achievement says minister AK Saseendran

അരിക്കൊമ്പന്‍ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം അഭിമാനകരമായ നേട്ടമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ദൗത്യം ദുഷ്‌കരമായിരുന്നുവെന്ന് വനംമന്ത്രി ട്വന്റിഫോര്‍ എന്‍കൗണ്ടറില്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയും അരിക്കൊമ്പന്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലവും ദൗത്യം ഏറെ ദുഷ്‌കരമാക്കി. അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് വിടുന്നത് സമാന ഭൂമിശാസ്ത്രമായതിനാലാണ്. പുതിയ സാഹചര്യവുമായി അരിക്കൊമ്പന്‍ പൊരുത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വനംമന്ത്രി പറഞ്ഞു.(Arikomban mission is a proud achievement says minister AK Saseendran)

ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരുന്നു. അരിക്കൊമ്പനെ പിടികൂടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. ദൗത്യ സംഘത്തെയും ദൗത്യത്തോട് സഹകരിച്ച ജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.

മനുഷ്യ-വന്യമൃഗ സംഘര്‍ഷം ഒഴിവാക്കാന്‍ പ്രത്യേക പദ്ധതി തന്നെ ആലോചിക്കേണ്ടതുണ്ട്. വന്യജീവി സംഘര്‍ഷത്തിന് പിരഹാരം കാണാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ വേണം. വന്യജീവി ആക്രമണം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. വന്യമൃഗങ്ങള്‍ ആവാസ വ്യവസ്ഥയ്ക്ക് പുറത്ത് വരാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ചുവെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: വനപാലകരെ ആശങ്കയിലാക്കി, കുങ്കിയാനകളെ വിറപ്പിച്ച്, ഒടുവിൽ അരിക്കൊമ്പൻ ചിന്നക്കനാൽ വിടുന്നു; ഇനി പുതിയ വാസസസ്ഥലത്തേക്ക്

11 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് ലോറിയില്‍ കയറ്റിയത്. കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.

Story Highlights: Arikomban mission is a proud achievement says minister AK Saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here