ഷാര്‍ജയില്‍ മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ഷാര്‍ജയില്‍ മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ബിഹാര്‍ സ്വദേശിയായ യുവാവും ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചതായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ കൗണ്‍സില്‍ ബിജേന്ദര്‍ സിങ് പറഞ്ഞു.(Expatriate suicide by killing wife and children in Sharjah bodie brought to India)
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ബിഹാര്‍ സ്വദേശി, ഭാര്യയെയും 3ഉം 7ഉം വയസുള്ള മക്കളെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അല്‍ മജാസിലുള്ള താമസ സ്ഥലത്തെ ഫഌറ്റിലെ പത്താം നിലയില്‍ നിന്ന് യുവാവ് താഴേക്ക് ചാടുകയായിരുന്നു.
Read Also: വാഹനമോടിക്കുമ്പോൾ വേഗത നോക്കണേ; മെയ് മുതൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി പൊലീസ്
ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങള്‍ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. യുവാവിന് സാമ്പത്തിക പ്രതിസന്ധിയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. കുടുംബാന്തരീക്ഷത്തിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിവില്ലെന്നാണ് അയല്‍വാസികള്‍ നല്‍കിയ വിവരം.
Story Highlights: Expatriate suicide by killing wife and children in Sharjah bodie brought to India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here