വാഹനമോടിക്കുമ്പോൾ വേഗത നോക്കണേ; മെയ് മുതൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി പൊലീസ്

മെയ് ഒന്നുമുതൽ അബുദാബിയിൽ വാഹനങ്ങൾ നിശ്ചിത വേഗപരിധിക്ക് താഴെ ഓടിച്ചാൽ പിഴ ഈടാക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് മിനിമം വേഗപരിധി നിയമം ആദ്യം നടപ്പാക്കുക. നിയമലംഘകരിൽ നിന്ന് 400 ദിർഹമാണ് പിഴയായി ഈടാക്കുക.(Abu dhabi police strengthen traffic rules)
അബുദാബിയിലെ പ്രധാന പാതകളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് കുറഞ്ഞ വേഗ പരിധി നിയമം ആദ്യം നടപ്പാക്കുന്നത്. ഇവിടെ കുറഞ്ഞ വേഗം മണിക്കൂറിൽ 120 കിലോമീറ്ററായാണ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ റോഡിൽ ഇടത്തേ അറ്റത്തെ രണ്ടു ലെയിനുകളിലാണ് കുറഞ്ഞത് 120 കിലോമീറ്റർ വേഗത്തിൽ വാഹനമോടിക്കേണ്ടത്.
ഏപ്രിൽ മാസത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയെങ്കിലും മെയ് ഒന്നുമുതൽ പിഴ ഈടാക്കി തുടങ്ങുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. അപകടം പരമാവധി കുറയ്ക്കുകയും യാത്രകാർക്ക് മികച്ച സൗകര്യം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് അബുദാബി പൊലീസ് മേജർ ജനറൽ അഹമ്മദ് ബിൻ സൈഫ് ബിൻ സയ്തൂം അൽ മുഹൈരി പറഞ്ഞു.
Read Also: അറബ് ചരിത്രത്തില്‍ പുതിയ അധ്യായം; ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയായി സുല്‍ത്താന്‍ നെയാദി
അതേസമയം മൂന്നാമത്തെ ട്രാക്ക് മുതൽ വലതുവശത്തുള്ള ട്രാക്കുകൾക്ക് മിനിമം വേഗപരിധി ബാധകമല്ല.. വലിയ വാഹനങ്ങൾ ഏറ്റവും ഒടുവിലത്തെ ലെയിനാണ് ഉപയോഗിക്കേണ്ടത്. ഈ ലെയിനിലും വേഗപരിധി നിർദേശിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Story Highlights: Absconding fake lawyer Sessi Xavier finally surrenders before Alappuzha court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here