Advertisement

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഗോത്ര വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിവയ്പ്പ്

April 29, 2023
Google News 2 minutes Read
Manipur Police fired on tribal student organization activists

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ഗോത്ര വിദ്യാര്‍ത്ഥി സംഘടനയ്ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. പൊലീസ് വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചുരാചന്ദ്പൂര്‍ ജില്ലയില്‍ അനധികൃത നിര്‍മാണത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൊളിച്ചതിനെതിരെയാണ് പ്രതിഷേധം. രാത്രി ഏറെ വൈകിയും സ്ഥിതിഗതികള്‍ അതീവ രൂക്ഷമായി തുടരുകയാണ്.(Manipur Police fired on tribal student organization activists)

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനായി ഒരുക്കിയ വേദി പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു.
മുഖ്യമന്ത്രിയുടെ പരിപാടിക്കായി ഒരുക്കിയ ഇരിപ്പിടങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തതോടെയാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിരോധിക്കുകയും ചെയ്തത്. കമാന്‍ഡോകളെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിനാണ് വീണ്ടും പൊലീസുമായുള്ള സംഘര്‍ഷം.

അനദികൃത നിര്‍മ്മാണത്തിന്റെ പേരില്‍ ജില്ലയിലെ മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൊളിച്ചതിനും സംരക്ഷിത വനങ്ങളുടേയും നീര്‍ത്തടങ്ങളുടേയും സര്‍വേ നടത്തുന്നതിനും എതിരെയാണ് ഗോത്ര സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. സംഘര്‍ഷത്തിന്റ പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Story Highlights: Manipur Police fired on tribal student organization activists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here