Advertisement

മാമുക്കോയയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും

April 29, 2023
Google News 3 minutes Read
veena george on mamukoya's house (1)

അന്തരിച്ച ചലച്ചിത്ര നടന്‍ മാമുക്കോയയുടെ വീട് സന്ദർശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും മന്ത്രി സംസാരിക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.(Minister of Health and Education visited Mamukoya’s house)

അന്തരിച്ച നടൻ മാമുക്കോയയുടെ കോഴിക്കോട് വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ബേപ്പൂർ അരക്കിണറിലെ ‘അൽ സുമാസ്’ദുഃഖസാന്ദ്രമാണ്. മലയാളത്തിന്റെ മതേതരമുഖമായ മാമുക്കോയയുടെ നിര്യാണം തീരാനഷ്ടമാണെന്നും വി ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മാമൂക്കോയയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. കുടുംബസമേതമാണ് സന്ദർശിച്ചത്.ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ് , സംസ്ഥാന കമ്മറ്റി അംഗം കെ ഷഫീഖ്, ഫറോക്ക് ബ്ലോക്ക് സെക്രട്ടറി സി സന്ദേശ്, പ്രസിഡന്റ് എൽ യു അഭിധ്, ബ്ലോക്ക്‌ ട്രഷറർ കെ ലെനീഷ്, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ എൻ അജയ്, കെ ശരത്ത്, ടി കെ ഷമീന, ശ്രവൺ സിപിഐഎം ലോക്കൽ സെക്രട്ടറി പി പി ബീരാൻകോയ തുടങ്ങിയവർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് എ എ റഹീം എം പി ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: Minister of Health and Education visited Mamukoya’s house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here