Advertisement

അരിക്കൊമ്പനെ കണ്ടെത്തി; ദൗത്യസംഘം ആനയ്ക്ക് അരികിൽ

April 29, 2023
Google News 2 minutes Read
mission arikkomban found in sinkukandam

അരിക്കൊമ്പനെ സിങ്കുകണ്ടത്ത് കണ്ടെത്തി. ദൗത്യസംഘം ആനയ്ക്ക് അരികിലാണ്. അരിക്കൊമ്പന്റെ ദൃശ്യങ്ങൾ ട്വന്റിഫോറാണ് ആദ്യം പുറത്തുവിട്ടത്. ആന സിമെന്റ് പാലത്തിന് സമീപമാണുള്ളത്. ദൃശ്യങ്ങൾ അരിക്കൊമ്പന്റെത് തന്നെയാണെന്നാണ് വനംവകുപ്പിലെ വാച്ചർമാർ പറയുന്നത്.(Mission arikomaban; elephant found in sinkukandam)

ഒരു കൊമ്പ് ഉയർന്നും ഒന്ന് താഴ്ന്നുമാണ് കാണപ്പെട്ടത്. തുടർന്നാണ് അരിക്കൊമ്പൻ തന്നെയെന്നുള്ള നിഗമനത്തിൽ വനം വകുപ്പ് വാച്ചർമാർ എത്തിയത്. ഈ മേഖലയിൽ രണ്ട് കാട്ടാനകളാണ് ഉള്ളത് ഒന്ന് അരിക്കൊമ്പനും മറ്റൊന്ന് ചക്ക കൊമ്പനുമാണ്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

അതേസമയം അരിക്കൊമ്പൻ ദൗത്യ സംഘത്തിന്റെ നിരീക്ഷണത്തിൽ തന്നെയാണെന്ന് ദൗത്യസംഘത്തലവൻ ഡോ അരുൺ സക്കറിയ പറഞ്ഞിരുന്നു. അനുയോജ്യമായ സ്ഥത്തെത്തിയ ശേഷം മയക്കുവെടിവയ്‌ക്കും. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ദൗത്യസംഘത്തലവൻ ട്വന്റിഫോറിനോട് പറഞ്ഞു.

ശ്രമകരമായ ദൗത്യമെന്ന് സിഎസ്എഫ് വ്യകത്മാക്കി. ഒരു മണിക്കൂർ കൊണ്ട് അരിക്കൊമ്പന്റെ പൊസിഷൻ അറിയാനാകുമെന്ന് സിഎസ്എഫ്. പൂർണമായും ആന നിരീക്ഷണത്തിലല്ലെന്നും കണ്ടെത്തനാകുമെന്നും ആർ എസ് അരുൺ പറഞ്ഞു. അരിക്കൊമ്പൻ 3 മണിക്ക് മുമ്പ് ദൗത്യ മേഖലയിലെത്തിയാൽ മയക്കുവെടിവയ്ക്കുമെന്നും സിഎസ്എഫ് വ്യക്തമാക്കി.

Story Highlights: Mission arikomaban; elephant found in sinkukandam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here