മൂന്ന് വയസുള്ള മകനെ ഉപദ്രവിക്കുന്നത് പതിവാക്കി രക്ഷിതാക്കള്‍; കുഞ്ഞിനെ നഴ്‌സറിയില്‍ വിടുന്നത് വിലകൂടിയ മേയ്ക്കപ്പിടുവിച്ച് മുറിപ്പാടുകള്‍ മറച്ച്
മൂന്നുവയസുകാരനായ മകനെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചുവന്നിരുന്ന മാതാപിതാക്കള്‍ പിടിയില്‍. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. പിഞ്ചുകുഞ്ഞിനെ മുഖത്തുള്‍പ്പെടെ സ്ഥിരമായി മര്‍ദിച്ചിരുന്ന മാതാപിതാക്കള്‍ വിലകൂടിയ മേയ്ക്കപ്പിടുവിച്ച് മര്‍ദനമേറ്റ പാടുകള്‍ മറച്ചാണ് കുഞ്ഞിനെ നഴ്‌സറി സ്‌കൂളില്‍ വിട്ടിരുന്നത്. (Couple arrested after 3-year-old went to school with makeup covering wound)
കഴിഞ്ഞ ദിവസം കണ്ണിന് ചുറ്റും മര്‍ദനമേറ്റ കുട്ടി വല്ലാതെ മേയ്ക്കപ്പണിഞ്ഞ് വന്നതാണ് സ്‌കൂള്‍ അധികൃതരില്‍ സംശയമുണ്ടാക്കിയത്. ലൂസിയാനയിലെ ലാഫോര്‍ചെ പാരിഷിലെ റേ മാതര്‍നെ, ആംബര്‍ ഡോയ്‌റോണ്‍ എന്നിവരാണ് കുട്ടിയെ ഉപദ്രവിച്ചത്. മേയ്ക്കപ്പ് മായ്ച്ച് നോക്കിയ സ്‌കൂള്‍ അധികൃതരാണ് കുട്ടിയുടെ കണ്ണിന് ചുറ്റും പാടുകള്‍ കണ്ട് പൊലീസിനെ വിവരമറിയിച്ചത്.
Read Also: ഏഴു വയസുകാരിയായ മകളോട് ലൈംഗിക അതിക്രമം; 40 കാരന് 66 വർഷം കഠിന തടവ്
കുട്ടിയുടെ കഴുത്തിലും കൈകളിലും സമാനമായ പാടുകളുണ്ടായിരുന്നുവെന്നും അതെല്ലാം മേയ്ക്കപ്പിട്ട് മറയ്ക്കുകയായിരുന്നെന്നും പിന്നീട് തെളിയുകയായിരുന്നു. ഇരുവരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
Story Highlights: Couple arrested after 3-year-old went to school with makeup covering wound
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here