ഫ്ലവേർസ് ഡിബി നൈറ്റ്സ് ചാപ്റ്റർ 2 ലോഞ്ച് തിരുവനന്തപുരത്ത്

ഫ്ലവേർസ് ഡിബി നൈറ്റ്സ് ചാപ്റ്റർ ടൂവിന്റെ ഔദ്യോഗിക ലോഞ്ച് തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇൻസൈറ്റ് മീഡിയ സിറ്റിയുടെയും ഭീമ ജുവലറിയുടെയും ചെയർമാൻ ഡോ. ബി. ഗോവിന്ദൻ പ്രോഗ്രാം ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
ഫ്ലവേർസ് എംഡിയും ട്വന്റി ഫോർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ആർ. ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ചു. ഭീമ ജുവലറിയുടെ മാർക്കറ്റിംഗ് ഹെഡ് വിനോദ് കുമാർ, കേരള ടൂറിസം വകുപ്പിന്റെ ഡയറക്ടർ പിബി നൂഹ്, എസ്ബിടിഎൽ ഇന്റർനാഷണലിന്റെ ബിസിനസ്സ് ഓപ്പറേഷൻ ഡയറക്ടർ ജാബിർ അങ്കിലത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read Also: ഡിബി നൈറ്റ്സ് ആവേശത്തിൽ തലസ്ഥാനം; നിറഞ്ഞു കവിഞ്ഞു ഒന്നാം ദിനം
തിരുവനന്തപുരത്തെ ആവേശത്തിലാഴ്ത്തിയ ഫ്ലവേർസ് ഡിബി നൈറ്റ്സ് ചാപ്റ്റർ രണ്ടിന്റെ അവസാന ദിനമാണ് ഇന്ന്. ഇവുജിൻ, തൈക്കുടം ബ്രിഡ്ജ്, ജോബ് കുര്യൻ, ഗൗരി ലക്ഷ്മി, തിരുമാലി തഡ് വൈസർ, ബ്രോധ വി എന്നിവർ തിരുവനന്തപുരത്തെ സംഗീത പൂരത്തിൽ ആറടിക്കുകയാണ്.
പ്രോഗ്രാം കാണാനെത്തുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും സംഗീത വേദിയിൽ ഒരുക്കിയിട്ടുണ്ട്. ഫ്ലവേഴ്സ് ടിവി, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റ്, ഭീമ ഗോൾഡ് എന്നിവർക്ക് ഒപ്പം കേരള ടൂറിസം വകുപ്പും ചേർന്നാണ് ‘ഡി ബി നൈറ്റ് ചാപ്റ്റർ 2 അവതരിപ്പിക്കുന്നത്.
Story Highlights: dB night by flowers chapter 2 at TRIVANDRUM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here