തലസ്ഥാന നഗരിയെ ഇളക്കിമറിച്ച് ‘ഡി ബി നൈറ്റ് ചാപ്റ്റര്‍ 2’; സംഗീത നിശയ്ക്ക് ആവേശോജ്വല കൊടിയിറക്കം

തലസ്ഥാന നഗരിയെ ഉത്സവ തിമിര്‍പ്പില്‍ ആറാടിച്ച, ഫ്‌ലവേഴ്‌സ് ടിവി ‘ഡി ബി നൈറ്റ് ചാപ്റ്റര്‍ 2’ വിന് ആവേശോജ്വല കൊടിയിറക്കം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ അവസാന ദിനത്തില്‍ ആറു ബാന്റുകളാണ് സംഗീത വിരുന്ന് ഒരുക്കിയത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് ആരംഭിച്ച സംഗീത രാവിന് തുടക്കമിട്ടത് മലയാളികളുടെ പ്രിയപ്പെട്ട ഇവുജിനും സംഘത്തിനുമൊപ്പമാണ്. തുടര്‍ന്ന്, തൈക്കുടം ബ്രിഡ്ജ്, ജോബ് കുര്യന്‍, ഗൗരി ലക്ഷ്മി, തിരുമാലി തഡ് വൈസര്‍, ബ്രോധ വി എന്നിവരും അരങ്ങിലെത്തി. (DB night by flowers chapter 2 Thiruvananthapuram)
ചാപ്റ്റര്‍ ടൂവിന്റെ ഔദ്യോഗിക ലോഞ്ചും തിരുവനന്തപുരത്ത് നടന്നു. ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെയും ഭീമ ജ്വല്ലറിയുടെയും ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ പ്രോഗ്രാം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഫ്‌ലവേര്‍സ് എംഡിയും ട്വന്റി ഫോര്‍ ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഭീമ ജ്വല്ലറിയുടെ മാര്‍ക്കറ്റിംഗ് ഹെഡ് വിനോദ് കുമാര്‍, കേരള ടൂറിസം വകുപ്പിന്റെ ഡയറക്ടര്‍ പി.ബി നൂഹ് ഐഎഎസ്, എസ്ബിടിഎല്‍ ഇന്റര്‍നാഷണലിന്റെ ബിസിനസ്സ് ഓപ്പറേഷന്‍ ഡയറക്ടര്‍ ജാബിര്‍ അങ്കിലത്ത് എന്നിവര്‍ ചടങ്ങില്‍ സാന്നിധ്യമായി.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
കൂടാതെ, പ്രോഗ്രാം കാണാനെത്തുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും സംഗീത വേദിയില്‍ ഒരുക്കിയിരുന്നു. ഫ്‌ലവേഴ്‌സ് ടിവി, രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റ്, ഭീമ ഗോള്‍ഡ് എന്നിവര്‍ക്ക് ഒപ്പം കേരള ടൂറിസം വകുപ്പും ചേര്‍ന്നാണ് ‘ഡി ബി നൈറ്റ് ചാപ്റ്റര്‍ 2 അവതരിപ്പിക്കുന്നത്. ചാപ്റ്റര്‍ ത്രീയുടെ കാത്തിരിപ്പിലാണ് സംഗീത പ്രേമികള്‍.
Story Highlights: DB night by flowers chapter 2 Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here