Advertisement

മൻ കി ബാത്തിന്റെ നൂറാം അധ്യായം ഇന്ന് സംപ്രേഷണം ചെയ്യും

April 30, 2023
Google News 2 minutes Read
pm mann ki baath 100th episode today

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം അധ്യായം ഇന്ന് സംപ്രേഷണം ചെയ്യും. നൂറാം അധ്യായം പ്രക്ഷേപണം ചെയ്യുന്നതിനോടനുബന്ധമായ വിപുലമായ ആഘോഷപരിപാടികളാണ് രാജ്യത്ത് ഇന്ന് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും രാജ് ഭവൻ കേന്ദ്രികരിച്ചാണ് ആഘോഷപരിപാടികൾ. നൂറാമത് ‘മൻ കി ബാത്ത്’ യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും. ( pm mann ki baath 100th episode today )

നഷ്ടപ്രതാപത്തിൻറെ നാളുകളെണ്ണിക്കഴിഞ്ഞിരുന്ന ആകാശവാണിക്ക് പുതുജീവൻ നൽകിയ പരിപാടിയായിരുന്നു മൻ കി ബാത്ത്. ദൈനംദിന ഭരണകാര്യങ്ങളെക്കുറിച്ച് പൗരൻമാരെ അറിയിക്കാനുള്ള മാ‌‌ർഗം എന്ന് മൻ കി ബാത്തിനെ കേന്ദ്ര വാ‌ർത്താവിനിമയ മന്ത്രാലയം വിവരിച്ചു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരം നേടിയതിനു തൊട്ടു പിന്നാലെയാണ് നരേന്ദ്ര മോദി മൻ കി ബാത്ത് ആരംഭിച്ചു. അമേരിക്കൻ പ്രസിഡന്റ് ജനങ്ങളെ മാധ്യമങ്ങളിലൂടെ അഭിസംബോധന ചെയ്യുന്ന രീതിയാണ് മൻ കി ബാത്തിന് പ്രേരണയായ ഘടകം. ഹിന്ദിയിൽ മനോഹരമായ് സംസാരിയ്ക്കാനും സം വദിയ്ക്കാനും ഉള്ള നരേന്ദ്രമോദിയുടെ കഴിവ് മൻ കീ ബാത്തിനെ ജനകീയമാക്കി. ജീവിതത്തിൽ പാലിക്കേണ്ട മര്യാദകൾ, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, രാജ്യത്തെ പ്രധാന ആഘോഷങ്ങൾ, കായികം, ബഹിരാകാശം, ശാസ്ത്ര മേഖലകളിലെ രാജ്യത്തിൻറെ നേട്ടങ്ങൾ എന്നിങ്ങനെയുള്ളവ മൻ കീ ബാത്തിന് വിഷയമായ്. രാജ്യത്ത് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച ചില കാര്യങ്ങളെ കുറിച്ചും മൻ കി ബാത്തിലൂടെ നരേന്ദ്രമോദി ജനങ്ങളോട് സംസാരിച്ചു.

ഇന്ത്യൻ ഗ്രാമങ്ങളെ മനസ്സിൽ കണ്ടുകൊണ്ടാണ് മൻ കി ബാത്തിൻറെ പ്രക്ഷേപണത്തിനായി മോദി റേഡിയോയെ തിര‍ഞ്ഞെടുത്തത്. നൂറാമത് ‘മൻ കി ബാത്ത്’ യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും . 100-ാം എപ്പിസോഡ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തുള്ള ട്രസ്റ്റിഷിപ്പ് കൗൺസിൽ ചേമ്പറിൽ ആണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്.

Story Highlights: pm mann ki baath 100th episode today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here