നൈതലക്കാവിലമ്മയുടെ തിടമ്പേറ്റി ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; വിഡിയോ ഏറ്റെടുത്ത് ആരാധകർ

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂരത്തിനെത്തിയ തെച്ചികോട്ട് കാവ് രാമചന്ദ്രന് ആരാധകരുടെ വൻ വരവേൽപ്. ആർപ്പുവിളികളോടെയാണ് പൂരപ്രേമികൾ രാമനെ വരവേറ്റത്. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ രാമനെ കാണാൻ വഴിയിൽ ഉടനീളെ ആൾകൂട്ടം തിങ്ങിനിറഞ്ഞു. ( thechikottukavu ramachandran neithila kavilamma )
പൂരപ്രേമികളുടെ ഹീറോ ഗജരാജൻ രാമനെ കാണാൻ വഴിയിൽ ഉടനീളം ആളുകൾ കാത്ത് നിന്നു. രാമൻ രാമൻ എന്ന ആർപ്പുവിളികളോടെ ആന പ്രേമികൾ തെച്ചികോട്ട് കാവ് രാമചന്ദ്രനെ വരവേറ്റു. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് നായ്ക്കനാലിൽ എത്തിയപ്പോൾ അവിടം ജനനിബിഡമായി. ആരാധകർ ചുറ്റും നിരന്നു. പാണ്ടിമേളത്തോടെ പൂരാവേശം രാമനൊപ്പം കൊട്ടിക്കയറി.
Story Highlights: thechikottukavu ramachandran neithila kavilamma
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here